English മലയാളം

Blog

bihar Election

 

ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ വോട്ടെടുപ്പാണ് ബീഹാറിലേത്.  71 മണ്ഡലങ്ങളിലായി 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. അതില്‍ 114 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. ആദ്യഘട്ട വോട്ടെടുപ്പായ ഇന്ന് എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരായ ആറുപേരാണ് ജനവിധി തേടുന്നത്.

Also read:  കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗം ചേരും

എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകള്‍

ജെഡി(യു) – 35
ബിജെപി – 29
ഹിന്ദുസ്ഥാനി അവാം മോര്‍ച്ച – 06
വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി – 01

Also read:  കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ: ബിജെപി

മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍

ആര്‍ജെഡി – 42
കോണ്‍ഗ്രസ് – 21
സിപിഐ (എം.എല്‍) – 08
ചിരാഗ് പാസ്വാന്റെ എല്‍ജെപി – 41
രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി – 40