യാത്ര വിശ്രമം താമസം പ്രത്യേക വാഹനങ്ങളില്‍, ഐടി അധിഷ്ഠിത സുരക്ഷാ സംവിധാനം; കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

caravan

രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചി രിക്കുന്നത്

തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമു ള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നത്.

Also read:  കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതകള്‍, പിപിപി പദ്ധതി നടപ്പാക്കും -മന്ത്രി

പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പ റേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാ ന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപ ത്തിനുള്ള സബ്സിഡി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയി ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

കാരവന്‍ ടൂറിസം നയം കാരവന്‍ വാഹനം, കാരവന്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്‌കരിക്കും. വിനോദ സഞ്ചാരികള്‍ ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യ ങ്ങള്‍ വാഹനത്തില്‍ ഒരുക്കും. പകല്‍ യാത്രയും രാത്രി വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതി യിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പറഞ്ഞു

Also read:  സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മോട്ടോര്‍സൈക്കിള്‍ സവാരി യുഎഇയില്‍

ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യത വലുതാണെന്ന് മന്ത്രി വ്യക്തമാക്കി.

Also read:  ഖത്തര്‍ എയര്‍വേസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു, നിരക്കുകളില്‍ 25 ശതമാനം ഇളവ്

അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സ മയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സം സ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനു കളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യമേഖല യിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പി ക്കണം.

Related ARTICLES

ഉത്തരവാദിത്ത ടൂറിസം; 6.64 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ്

Read More »

ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരി ; യാത്രാ പ്രേമികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഓണസമ്മാനം

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചതുരംഗപ്പാറയിലേക്ക് ജംഗിള്‍ സഫാരിക്ക് അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ ടൂര്‍ പാക്കേജ്. ഓണ ത്തോടനുബന്ധിച്ച് പുതിയൊരു യാത്രാ പാക്കേജിനാണ് കെഎസ്ആര്‍ടിസി ആരംഭി ക്കുന്നത്. ആദ്യമായാണ് ചതുരംഗപ്പാറയിലേക്ക് കെഎസ്ആര്‍ടിസിയുടെ ജംഗിള്‍ സ ഫാരി കൊച്ചി

Read More »

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മോട്ടോര്‍സൈക്കിള്‍ സവാരി യുഎഇയില്‍

മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍ ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച യാത്രയുമായി യോഗ

Read More »

ഈദ് അവധിക്കാലം ചെലവഴിക്കാന്‍ സലാലയിലേക്ക് പറക്കാം

അബുദാബിയില്‍ നിന്നും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അവിശ്വസനീയമായ നിരക്കിലാണ് ബജറ്റ് എയര്‍ലൈനായ വിസ് എയര്‍ സര്‍വ്വീസ് നടത്തുന്നത്. അബുദാബി :  ലോ കോസ്റ്റ് എയര്‍ലൈനായ വിസ് എയര്‍ ഒമാനിലെ സലാലയിലേക്ക് ഏപ്രില്‍ 29 മുതല്‍

Read More »

കാടിനുള്ളിലെ കണ്ണകിയെ തേടി ; മലമുടിയിലെ ആത്മീയാനുഭവം

മംഗളാദേവി ക്ഷേത്രത്തില്‍ ആണ്ടിലൊരിക്കല്‍ ചിത്തിര മാസത്തിലെ പൗര്‍ണമി നാളിലാണ് ഉല്‍സവം. ഇന്നലെയായിരുന്നു അത്.കനത്ത സുരക്ഷാ സംവിധാനത്തി നു കീഴില്‍ ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. നേരം ഇരുളുംമുമ്പ് ഉല്‍സ വാഘോഷങ്ങള്‍ നിര്‍ത്തി തീര്‍ത്ഥാടകര്‍ മലയിറങ്ങണം

Read More »

മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക്

രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക് അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു.

Read More »

കോവിഡ് പ്രോട്ടോക്കോള്‍ : ബഹ്‌റൈനില്‍ പുതിയ ഇളവുകള്‍ നിലവില്‍ വന്നു

പിസിആര്‍ ടെസ്റ്റും ക്വാറന്റൈനുമില്ലാതെ രാജ്യത്ത് യാത്രക്കാര്‍ക്ക് എത്താമെന്ന തീരുമാനത്തിനെ സ്വാഗതം ചെയ്ത് ടൂറിസം മേഖല മനാമ  : ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധനയും ക്വാറന്റൈനും ഒഴിവാക്കി കൊണ്ടുള്ള സിവില്‍ ഏവിയേഷന്‍

Read More »

വിസ് എയര്‍ അബുദാബിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്ക് 25 ശതമാനം നിരക്ക് കുറച്ചു

അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ് എയര്‍ തങ്ങളുടെ എല്ലാ സെക്ടറുകളിലേക്കുമുള്ള നിരക്ക്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »