മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍
ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച യാത്രയുമായി യോഗ ഗുരുവും ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ഗള്‍ഫില്‍ എത്തി.
അബുദാബിയില്‍ ജുബൈയില്‍ കണ്ടല്‍ക്കാട് പാര്‍ക്കില്‍ കണ്ടല്‍ച്ചെടി നട്ടാണ് യുഇയിലെ പര്യടനത്തിന് സദ് ഗുരു തുടക്കമിട്ടത്. ബുധനാഴ്ച അബുദാബിയിലെത്തിയ സദ് ഗുരു യുഎഇയിലെ കാലാവസ്ഥ വ്യതിയാന കാര്യ മന്ത്രി മറിയം അല്‍ മെഹ്രിയുമായി കൂടിക്കാഴ്ച നടത്തി. സേവ് സോയില്‍ പ്രസ്ഥാനവും യുഎഇയും തമ്മില്‍ മണ്ണ് സംരക്ഷണ കരാറില്‍ ഒപ്പുവെച്ചു.
ഇതോടെ ഈ കരാറില്‍ ഒപ്പുവെയ്ക്കുന്ന എഴുപത്തിനാലാമത്തെ രാജ്യമായി യുഎഇ മാറി.
വരും തലമുറയ്ക്ക് വേണ്ടിയാണ് ഈ സന്ദേശം ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ താന്‍ വെയ്ക്കുന്നതെന്ന് നേരത്തെ, സൗദിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മണ്ണ് സംരക്ഷിക്കുക വഴി ജലപ്രതിസന്ധി മറികടക്കാനാകുമെന്നും മുന്നു മുതല്‍ ആറു ശതമാനം വരെ ജൈവ ഉള്ളടക്കത്തിന്റെ പരിധി കൈവരിക്കുകയാണ് എല്ലാ രാഷ്ട്രങ്ങളും ചെയ്യേണ്ടതെന്ന് ജഗ്ഗി വാസുദേവ് പറഞ്ഞു.
മണ്ണ് ജീവനുള്ള ഒരു വസ്തുവാണ്. അത് രാസവസ്തുക്കളുടെ കൂട്ടമല്ല, മണ്ണിന്റെ നിലനില്‍പ്പാണ് മനുഷ്യന്റെ നിലനില്‍പ്പിന് അടിസ്ഥാനം. മേല്‍മണ്ണ് സംരക്ഷണമാണ് ജീവന്റെ അടിസ്ഥാനം. സൗദി മരുഭൂമിയാകുന്നതിന് മുമ്പ് ഇവിടെ വനങ്ങള്‍ ഉണ്ടായിരിന്നിരിക്കാം. ആഗോളതലത്തില്‍ ഒരോ സെക്കന്‍ഡിലും ഒരു ഏക്കര്‍ മണ്ണ് മരുഭൂമിയായി മാറുന്നുവെന്നാണ് കണക്ക്. ഇതിന്റെ ഭീകരാവസ്ഥ ഇന്നുള്ളവര്‍ക്ക് മനസ്സിലാവില്ല, വരും തലമുറയോട് നമ്മള്‍ ചെയ്യുന്ന പാതകമായിരിക്കും മണ്ണ് സംരക്ഷണമില്ലായ്‌മെയ്ന്നും ജഗ്ഗി വാസുദേവ് പറഞ്ഞു.
മാര്‍ച്ച് 21 ന് ലണ്ടനില്‍ നിന്നാണ് സദ്ഗുരു മോട്ടോര്‍ സൈക്കിളില്‍ യാത്ര ആരംഭിച്ചത്.
ആംസ്റ്റര്‍ഡാം, ബര്‍ലിന്‍ പ്രാഗ്, വിയന്ന, വെനീസ്, പാരീസ്, ബ്രസല്‍സ്, സോഫിയ, ബുകാറസ്റ്റ്, ഇസ്താന്‍ബുള്‍, ജോര്‍ദാന്‍, ടെല്‍ അവീവ്, അബ്ദാജാന്‍, ബഹ്‌റൈന്‍ റിയാദ് എന്നീ നഗരങ്ങള്‍ താണ്ടിയ ശേഷമാണ് സദ് ഗുരു ബുധനാഴ്ച അബുദാബിയിലുമെത്തിയത്.
സൗദി കാര്‍ഷിക -പരിസ്ഥിതി മന്ത്രി എഞിനീയര്ഡ അബ്ദുറഹ്‌മാന്‍ ബിന്‍ അബ്ദുല്‍ മുഹ്‌സിനുമായി സദ് ഗുരു കൂടിക്കാഴ്ച നടത്തി.
100 ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കും. സേവ് സോയില്‍ എന്ന പേരിലുള്ള പ്രസ്ഥാനവുമായി വിവിധ രാജ്യങ്ങളള്‍ മണ്ണ് സംരക്ഷണത്തിന് ധാരാണാ പത്രത്തില്‍ ഒപ്പിട്ടുകഴിഞ്ഞു,