അബുദാബിയില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍സ് വിസ് എയര്‍ 50,000 ടിക്കറ്റുകള്‍ക്ക് 25 ശതമാനം കിഴിവ് പ്രഖ്യാപിച്ചു
അബുദാബി : ബജറ്റ് എയര്‍ ലൈനായ വിസ് എയര്‍ തങ്ങളുടെ എല്ലാ സെക്ടറുകളിലേക്കുമുള്ള നിരക്ക് 25 ശതമാനം കുറച്ചു.
യുഎഇയില്‍ നിന്നും തിരിച്ചുമുള്ള സര്‍വ്വീസുകള്‍ക്ക് ഇത് ബാധകമാണ്. അരലക്ഷം ടിക്കറ്റുകള്‍ ആദായ വില്‍പന നടത്തുന്നത്.
ബുക്ക് ചെയ്ത ടിക്കറ്റുകള്‍ യാത്രയ്ക്ക് മൂന്നു മണിക്കൂര്‍ മുമ്പ് ക്യാന്‍സല്‍ ചെയ്താലും മുഴുവന്‍ തുകയും തിരിച്ചു നല്‍കുന്ന പാക്കേജാണ് ഇത്.
ജോര്‍ദ്ദാനിലെ രണ്ട് നഗരങ്ങളിലേക്ക് ഏഴുപത് ദിര്‍ഹം ( 1400 രൂപ) മുതലുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് വിസ്എയര്‍ ഏവരേയും വിസ്മയിപ്പിച്ചിരുന്നു.
അബുദാബിയില്‍ നിന്നും അലക്‌സാന്‍ഡ്രിയ, സൊഹാഗ് ( ഈജ്പ്ത്), ആഥന്‍സ് (ഗ്രീസ് ) ബകു (അസര്‍ബെയ്ജാന്‍), ബെല്‍ഗ്രേഡ്( സെര്‍ബിയ) കുറ്റെയ്‌സി ( ജോര്‍ജിയ), കീവ്. ഒഡേസ(യുക്രെയ്ന്‍), മനാമ (ബഹ്‌റെയിന്‍), മോസ്‌കോ (റഷ്യ) മസ്‌കത്ത്, സലാല (ഒമാന്‍) സറജെവോ (ബോസ്‌നിയ), ടെല്‍ അവീവ് ( ഇസ്രയേല്‍), ടിരാന (അല്‍ബേനിയ), യെരവാന്‍( അര്‍മേനിയ) എന്നിവടങ്ങളിലേക്കാണ് നിരക്ക് കുറഞ്ഞ സര്‍വ്വീസുകള്‍ ലഭ്യമായിട്ടുള്ളത്.