രണ്ട് വര്‍ഷത്തെ എയര്‍ ബബ്ള്‍ സര്‍വ്വീസിനു ശേഷം ഇന്ത്യയില്‍ നിന്നും വിമാന സര്‍വ്വീസ് സാധാരണ നിലയിലേക്ക്
അബുദാബി : കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്നു.
മാര്‍ച്ച് 27 മുതല്‍ എയര്‍ ബബ്ള്‍ സേവനങ്ങള്‍ നിര്‍ത്തി സാധാരണ നില പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ വ്യോമ മന്ത്രാലയം അറിയിച്ചു.
ഇതോടെ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്നുമുള്ള എല്ലാ വിമാന കമ്പനികളുടേയും ഒപ്പം വിദേശ വിമാന കമ്പനികളുടേയും സര്‍വ്വീസുകള്‍ ഇതോടെ സാധാരണ നിലയിലാകും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുക. രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതും ഭൂരിഭാഗം പേരും പ്രതിരോധ വാക്‌സിന്‍ എടുത്തതുമാണ് വിമാന സര്‍വ്വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നിലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചത്.
വിവിധ രാജ്യങ്ങളുമായി ഒപ്പു വെച്ച കരാര്‍ പ്രകാരമാണ് ഇന്ത്യയില്‍ നിന്നും തിരിച്ചും വിമാന സര്‍വ്വീസുകള്‍ നടത്തിവന്നത്.