English हिंदी

Blog

kuwaith

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍

 

കുവൈത്ത് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെ നാട്ടിലേക്ക് മടങ്ങാനാകാതെ പ്രതിസന്ധിയിലായി പ്രവാസി സമൂഹം കടുത്ത ആശങ്കയില്‍. ഈ സാഹചര്യത്തില്‍ രാജ്യത്ത് വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രവാസികള്‍ കടുത്ത ആശങ്കയിലായി.

Also read:  സിസിടിവിയില്‍ കുടുങ്ങി. യുവതിയുടെ കൊലപാതകിയെ രണ്ട് മണിക്കൂറിനുള്ളില്‍ പിടികൂടി

വാറ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്സ് ആന്‍ഡ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ നികുതിയുമായി ബന്ധപ്പെട്ട സിലക്ടീവ് ടാക്സ്, വാറ്റ്, യൂണിഫൈഡ് ടാക്സ് എന്നിങ്ങനെ മൂന്ന് ബില്ലുകള്‍ പരിഗണനക്ക് വന്നേക്കും.

Also read:  സൗദിയുടെ എണ്ണേതര കയറ്റുമതിയില്‍ ഒക്ടോബറില്‍ 25.5 ശതമാനം വര്‍ദ്ധന, ക്രൂഡോയില്‍ കയറ്റുമതിയില്‍ 123 ശതമാനം

എന്നാല്‍ നികുതി നിര്‍ദേശങ്ങളെ എം പിമാര്‍ ശക്തമായി എതിര്‍ക്കുകയാണ്. 2021-24 വര്‍ഷ ത്തേ ക്കുള്ള പ്രവര്‍ത്തന പരിപാടിയില്‍ സര്‍ക്കാര്‍ ടാക്സ് നിര്‍ദേശം ഉള്‍പ്പെടു ത്തിയി രുന്നുവെങ്കിലും എം പിമാരുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സാരമായി ബാധിച്ച സാമ്പത്തിക മേഖലയെ കരകയറ്റുന്നതിന് പുതിയ വരുമാന സ്രോതസ് എന്ന നിലയില്‍ വാറ്റ് അനിവാര്യ ണെന്ന് ഭരണകൂടവും കരുതുന്നു.

Also read:  ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ഇതിനിടെ യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം വാറ്റ് നടപ്പാക്കിയതും കുവൈത്തിന് പ്രചോദനമായിട്ടുണ്ട്. അതേസമയം, ഇത് പ്രവാസികളെ സാരമായി ബാധിക്കു മെന്നാണ് കരുതുന്നത്.