English हिंदी

Blog

saju simon

പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത്

കുവൈത്ത് സിറ്റി: കുവൈറ്റില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജുവിനെ കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയിലും ജീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയിലുമാണു പൊലീസ് കണ്ടെത്തിയത്.

സാല്‍മിയയിലാണ് സംഭവം. താമസിക്കുന്ന കെട്ടിടത്തില്‍നിന്നു വീണു മരിച്ച നിലയില്‍ സൈജുവിനെ യാണ് ആദ്യം കണ്ടത്. പിന്നീട് പൊലീസെത്തി ഫ്ളാറ്റിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിപ്പോള്‍ കു ത്തേറ്റു മരിച്ചനിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ആരോഗ്യ വകുപ്പില്‍ ആംബുലന്‍സ് ഡ്രൈവ റായിരുന്നു സൈജു. സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐടി ജീവനക്കാരിയാണ് ജീന.

ജീനയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറയുന്നു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹി തരായത്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു.