English हिंदी

Blog

Police gear up for public holiday, tighten security across emirate

അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബു ലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചി കിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

യുഎഇയിലെ പെരുന്നാള്‍ തിരക്ക് മുന്നില്‍ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. വിവിധ എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളില്‍ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിംഗിന് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹെലികോപ്റ്റര്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതി രിക്കുക, വാഹനങ്ങള്‍ക്കിട യില്‍ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമ.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശി ക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.പാര്‍ക്ക്, ബീച്ച്, തീം പാര്‍ക്ക് തുട ങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്ര ങ്ങളിലും സുരക്ഷ ശക്തമാക്കി. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, അബുദാബി എ മിറേറ്റുകളിലെ മസ്ജിദുകളിലും പാര്‍പ്പിട മേഖലകളിലും മാര്‍ക്കറ്റുകളിലും 24 മണിക്കൂ റും പട്രോളിങ് ഉ ണ്ടാകും.