English हिंदी

Blog

migrant labours in uae

പുതിയ നിയമം അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍ കിയാല്‍ 5,000 ദിര്‍ഹം പിഴയീടാക്കും. ഇത് മാത്രമല്ല തൊഴിലാളികളെ ഏതെങ്കിലും വി ധത്തില്‍ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ പുതിയ നിയമം അനുസരിച്ചു 20,000 ദിര്‍ഹ മാണ് പിഴയായി ഈടാക്കുന്നതെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്

അബുദാബി: ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിയമവുമായി യുഎഇ രംഗ ത്ത്. പുതിയ നിയമം അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ വ്യാജ പരാതി നല്‍കിയാല്‍ 5,000 ദിര്‍ഹം പിഴയീടാക്കും. ഇത് മാത്രമല്ല തൊഴിലാളികളെ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിച്ചതായി തെളി ഞ്ഞാല്‍ പുതിയ നിയമം അനുസരിച്ചു 20,000 ദിര്‍ഹമാണ് പിഴയായി ഈടാക്കുന്നതെന്നും പുതിയ നിയമ ത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ 29 നിര്‍ദേശങ്ങളാണ് യുഎഇ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതില്‍ 19 നിര്‍ദേശങ്ങള്‍ റിക്രൂട്ടിങ് സ്ഥാപനങ്ങ ളുമായി ബന്ധപ്പെട്ടതും ബാക്കിയുള്ള പത്തെണ്ണം സ്പോണ്‍സര്‍മാരുമായി ബന്ധപ്പെട്ടതുമാണ്. ഗാര്‍ഹിക തൊഴിലാളികളും സ്പോണ്‍ സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫെഡറല്‍ നിയമം ഒമ്പതാം വകുപ്പു പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളില്‍ ശിക്ഷ വിധിക്കുന്നത്.