English हिंदी

Blog

eid holiday in quater

പെരുന്നാള്‍ ദിവസവും തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74ാം വകുപ്പ് അനുസരിച്ച് അത്തരം തൊഴിലാളികള്‍ക്ക് അധിക വേതനം അനുവദിക്കാമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്

ദോഹ : രാജ്യത്തെ സ്വകാര്യ മേഖലയില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് ഖത്തര്‍. ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിന്‍ പ്രകാരം, പൂര്‍ണമായ ശമ്പളം വാങ്ങി മൂന്ന് ദിവസം വരെ അവ ധി ലഭിക്കാന്‍ സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പെരുന്നാള്‍ ദിവസവും തൊഴില്‍ ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74ാം വകുപ്പ് അനുസരിച്ച് അത്തരം തൊഴിലാളികള്‍ക്ക് അധിക വേതനം അനുവദിക്കാമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടു ണ്ട്.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് മു തല്‍ ഏഴ് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ലഭിക്കുക. ജൂലൈ മുന്നാം തീയ്യതി വരെ യുള്ള അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ നാല് ചൊവ്വാഴ്ചയായിരിക്കും പുനഃ രാരംഭിക്കുകയെന്ന് അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 29 വ്യാഴാഴ്ച വരെ യാണ് പെരുന്നാള്‍ അവധിയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.