English हिंदी

Blog

WhatsApp Image 2022-10-11 at 4.43.54 PM

കുവൈറ്റിലെ  എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈറ്റ് ) 16-ാം വാർഷിക സമ്മേളനവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടി പ്പിച്ചു.

 

എയിംസ്  പ്രതിനിധിയും സാമൂഹിക പ്രവർത്തകനും  ആയ  ബാബുജി ബത്തേരിയെ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം  പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്  പൊന്നാടയും പ്രശസ്തിഫലകവുംനല്കി  ആദരിക്കുന്നു .

                                                              

 

കുവൈറ്റ് : ഓരോ കെട്ടിടങ്ങൾക്ക് പിറകിലും തങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന വിശ്വാസത്തിൽ കുവൈറ്റ്- ഫോക്കസ് ഫെസ്റ്റ് 2022 ആഘോഷിച്ചു .  കുവൈറ്റിലെ  എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈറ്റ് ) 16-ാം വാർ ഷിക സമ്മേളനവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ സംഘടി പ്പിച്ചു.

Also read:  ട്രാഫിക്ക് പിഴ തുകകളില്‍ ഇളവ്: പദ്ധതി ജനുവരി 15 വരെ നീട്ടി

ഓരോ വ്യക്തിയും   ജീവിക്കുന്ന  ഫ്ലാറ്റ്,വില്ല ,ഓഫീസുകൾ  എന്നു വേണ്ട എല്ലാ  കെട്ടിടങ്ങളുടെയും മനോഹരമായ  നിർമിതിയുടെ പുറകിൽ  നമ്മൾ കാണാത്ത ഒരു പറ്റം കലാകാരന്മാർ അല്ലെങ്കിൽ കലാകാരികൾ ഉണ്ട് .  എൻജിനീയറിംഗ് ഡിസൈനിംഗും  ഒരു കലയാണ് . മാറികൊണ്ടിരിക്കുന്ന  കാലത്ത്  പേപ്പറിൽ  നിന്നും സ്ക്രീനിലേക്ക് കലയുടെ കൈയ്യൊപ്പ് പതിപ്പിച്ച എൻജിനീയറിംഗ്  ഡിസൈനിങ്   രംഗത്തെ കുവൈറ്റിലെ കൂട്ടായ്മയാണ്  ഫോക്കസ് (Forum Of Cadd UserS).

പ്രസിഡൻറ്റ്  സലിം രാജ്  യോഗത്തിന്റെ അധ്യക്ഷത വഹിച്ചു .  ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു . ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അൽ മുള്ള എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കുവൈറ്റ്  എൻജിനീയേഴ്സ് ഫോറം ജനറൽ കൺവീനർ അഫ്സൽ അലി  എന്നിവർ സംസാരിച്ചു.

Also read:  കൂടുതല്‍ സ്വകാര്യ മേഖലയില്‍ സ്വകാര്യവത്ക്കരണം പ്രഖ്യാപിച്ച് ഒമാന്‍

കോവിഡ് മഹാമാരികൊടുമ്പിരി  കൊണ്ടിരുന്ന  കാലത്ത് തങ്ങളുടെ  ജീവനും  ജീവിതവും കൊണ്ട് സമൂഹത്തിന്  വേണ്ടി  അഹോരാർത്തം  പ്രവർത്തിച്ച ‘എയിംസ്’ കൂട്ടായ്മയെ യോഗം ആദരിച്ചു.എയിംസ്  പ്രതിനിധി ബാബുജി ബത്തേരി ആദരം ഏറ്റുവാങ്ങി.കുവൈറ്റിലെ  എല്ലാ കൂട്ടായ്മയും  ഒരു പോലെ ആദരിക്കുന്ന വ്യക്തിത്വം  ആണ്  അദ്ദേഹത്തിന്റേത് .   എയിംസിന്റെ പ്രവർത്തനങ്ങളെ വൈസ് പ്രസിഡന്റ് റെജി കുമാർ പരിചയപ്പെടുത്തി.

ഫോക്കസ് ഫെസ്റ്റിന്റെ ഇ -സുവനീർ പ്രകാശനം സുവനീർ കൺവീനർ മുഹമ്മദ് ഇക്ബാൽ   ഫിലിപ്പ് കോശിക്കു നൽകി നിർവഹിച്ചു . മുതിർന്ന അംഗങ്ങളായ ഷാജി തോമസ്, സാമുവൽ കൊച്ചുമ്മൻ എന്നി വരെ ജോ. ട്രഷറർ ജേക്കബ് ജോൺ പരിചയപ്പെടുത്തി.തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  പൊതുസമ്മേളനത്തിന് ജനറൽ കൺവീനർ മുകേഷ് കാരയിൽ സ്വാഗതവും ട്രഷറർ സി.ഒ. കോശി നന്ദിയും പറഞ്ഞു. പത്താം ക്ലാസ്സിൽ  ഉന്നത വിജയം നേടിയ ഫോക്കസ് അംഗങ്ങളുടെ കുട്ടികളായ നിരഞ്ജന സൂരജ്, സഫ്വാന സബീർ, ജസ്റ്റിൻ സാമുവൽ സജി, റമിൾ റെജു ചാണ്ടി, ജോസഫ് ജെയിംസ് ഉമ്മൻ, പ്രാർഥന നിഥിൻ കുമാർ, അനുശ്രീ ബിനു, ഐവിൻ മനോജ് ബേബി, രോഹൻ സാജു ജോസഫ്, കേരൻ ബൈജു മാത്യു, അമൽ റെജി ജോൺ എന്നിവരെ ആദ രിച്ചു.കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ് സി.ടി, ജേക്കബ് ജോൺ, ജോജി മാത്യു എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു.

Also read:  കുവൈത്തില്‍ 20 മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റ് സ്ഥാപിക്കും

കുവൈറ്റ് ഡാൻസ് അക്കാദമിയിലെ കലാകാരികൾ അവതരിപ്പിച്ച നാടോടി നൃത്തം ,   തിരുവാതിര, സിനിമാറ്റിക് ഡാൻസ് ,കൂടാതെ “പൊലിക കുവൈറ്റ്  ” അവതരിപ്പിച്ച നാടൻപാട്ട് , ഗാനമേള എന്നിവ പരി പാടി അവിസ്മരണീയമാക്കി .