രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചി രിക്കുന്നത്
തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്ക് സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമു ള്ള വാഹനങ്ങള്‍ ഒരുക്കും. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന്‍ ടൂറിസം ആവിഷ്‌കരിച്ചിരിക്കുന്നത്.
പൊതു സ്വകാര്യ മാതൃകയില്‍ കാരവന്‍ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂര്‍ ഓപ്പ റേറ്റര്‍മാരും പ്രദേശിക സമൂഹവുമാണ് പ്രധാ ന പങ്കാളികള്‍. കാരവന്‍ ഓപ്പറേറ്റര്‍മാര്‍ക്ക് നിക്ഷേപ ത്തിനുള്ള സബ്സിഡി നല്‍കുമെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയി ക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
കാരവന്‍ ടൂറിസം നയം കാരവന്‍ വാഹനം, കാരവന്‍ പാര്‍ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്‌കരിക്കും. വിനോദ സഞ്ചാരികള്‍ ക്ക് ഒരു ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യ ങ്ങള്‍ വാഹനത്തില്‍ ഒരുക്കും. പകല്‍ യാത്രയും രാത്രി വണ്ടിയില്‍ തന്നെ വിശ്രമവും എന്ന രീതി യിലാകും പദ്ധതി തയാറാക്കുകയെന്നും ടൂറിസം മന്ത്രി പറഞ്ഞു
ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാരവനില്‍ സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില്‍ കാരവന്‍ ടൂറിസത്തിന്റെ സാധ്യത വലുതാണെന്ന് മന്ത്രി വ്യക്തമാക്കി.
അതിഥികളുടെ പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സ മയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കനുസൃതമായി സം സ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ കാരവനു കളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തും. സ്വകാര്യമേഖല യിലോ പൊതുമേഖലയിലോ അല്ലെങ്കില്‍ സംയുക്തമായോ കാരവന്‍ പാര്‍ക്കുകള്‍ വികസിപ്പി ക്കണം.