English हिंदी

Blog

WhatsApp Image 2020-06-20 at 12.19.29 PM

ദുബായ്: എക്സ്പോ വേദിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏതാനും രാജ്യങ്ങളുടെ പവലിയന്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും നിര്‍മ്മാണം വൈകാന്‍ കാരണം കൊവിഡ് സാഹചര്യങ്ങളാണെന്നും സംഘാടകര്‍ അറിയിച്ചു. 2021 ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് എക്‌സ്‌പോ.

Also read:  ഉറങ്ങിക്കിടന്ന ഏഴു വയസുകാരിയെ ബക്കറ്റില്‍ മുക്കികൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഈ വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ അടുത്തവര്‍ഷം ഏപ്രില്‍ 10 വരെ നടത്താനിരുന്ന മേള കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപം 4.38 ചതുരശ്ര കിലോമീറ്ററിലാണ് എക്‌സ്‌പോ വേദി ഒരുങ്ങുന്നത്. മധ്യപൂര്‍വദേശവും ഉത്തരാഫ്രിക്കയും ഉള്‍പ്പെടുന്ന മെന മേഖലയില്‍ ആദ്യമായി അരങ്ങേറുന്ന എക്‌സ്‌പോയില്‍ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.

Also read:  വാടകയിലും വര്‍ദ്ധനവ്, , ചെലവേറുന്നു ; പ്രവാസികളുടെ ബജറ്റ് താളം തെറ്റും

കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് എക്‌സ്‌പോ 2020 ദുബായ് ചീഫ് ഡവലപ്മെന്‍റ് ആന്‍ഡ് ഡെലിവറി ഓഫിസര്‍ അഹമ്മദ് അല്‍ ഖതീബ് പറഞ്ഞു.