English हिंदी

Blog

mutual fund

കെ.അരവിന്ദ്‌

മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റ്‌ ഉടമയ്‌ക്ക്‌ മരണം സംഭവിക്കുന്ന അവസരങ്ങളിലാണ്‌ ഫണ്ട്‌ യൂ ണിറ്റുകള്‍ മറ്റൊരാളുടെ പേരിലേക്ക്‌ മാറ്റേണ്ടി വരുന്നത്‌. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണി റ്റുകള്‍ മാറ്റുന്ന പ്രക്രിയ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. വിവിധ ഫണ്ട്‌ ഹൗസുകളിലായാണ്‌ നിക്ഷേപമുള്ളതെങ്കില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂ ണിറ്റുകള്‍ മാറ്റുന്നതിന്‌ ഓരോ ഫണ്ട്‌ ഹൗസിനും പ്രത്യേക അപേക്ഷ നല്‍കേണ്ടിവരും.

ഫണ്ട്‌ യൂണിറ്റുകളുടെ ഒന്നാമത്തെ ഉടമയ്‌ക്ക്‌ മരണം സംഭവിക്കുകയാണെങ്കില്‍ യൂ ണിറ്റുകള്‍ രണ്ടാമത്തെ ഉടമയുടെ പേരിലേക്ക്‌ മാറ്റുകയാണ്‌ ചെയ്യുക. ജോയിന്റ്‌ അക്കൗണ്ടുകളുടെ കാര്യത്തിലാണ്‌ ഇത്‌. ഒരു അക്കൗണ്ട്‌ ഉടമ മാത്രമുള്ള സിങ്കിള്‍ അക്കൗണ്ടാണെങ്കില്‍ നോമിനിയുടെ പേരിലുള്ള അക്കൗണ്ടിലേ ക്കായിരിക്കും യൂണിറ്റുകള്‍ മാറ്റുന്നത്‌. ഒന്നാമത്തെ അക്കൗണ്ട്‌ ഉടമയുടെ മരണത്തെക്കുറിച്ച്‌ രണ്ടാമത്തെ അക്കൗണ്ട്‌ ഉടമയോ നോമിനിയോ ഫണ്ട്‌ ഹൗസിനെ അറിയിച്ചിരിക്കണം. മരണ സര്‍ട്ടിഫിക്കറ്റും കെ വൈസി വി ശദാംശങ്ങളും ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും ഇതോടൊപ്പം നല്‍കിയിരിക്കണം.

Also read:  സംസ്ഥാനത്തിന്റെ കടം ഇരട്ടിയായി; മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

ചില ഫണ്ട്‌ ഹൗസുകള്‍ രണ്ടാമത്തെ യൂ ണിറ്റ്‌ ഉടമയുടെയും നോമിനിയുടെയും ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ബാങ്ക്‌ സര്‍ട്ടിഫൈ ചെയ്യണമെന്ന്‌ നിര്‍ ദേശിക്കാറുണ്ട്‌. രണ്ടാമത്തെ യൂണിറ്റ്‌ ഉടമയുടെ പേരിലേ ക്ക്‌ യൂണിറ്റുകള്‍ മാറ്റുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ മാത്രമേ ഫണ്ട്‌ ഹൗസുക ള്‍ ആവശ്യപ്പെടാറുള്ളൂ. നോമിനി നിക്ഷേപങ്ങളുടെ കാര്യത്തില്‍ ക്ലെയിം ഉന്നയിക്കുകയാണെങ്കില്‍ ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടി വരും. മേല്‍ പറഞ്ഞ രേഖകള്‍ക്ക്‌ പുറമേ ഒരു ഇന്‍ഡെമിനിറ്റി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കേണ്ടതുണ്ട്‌. ഈ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തില്‍ ഫണ്ട്‌ ഹൗസുകള്‍ വിവിധ മാതൃകകളാണ്‌ പിന്‍തുടരുന്നത്‌. ആവശ്യമായ രേഖകള്‍ ലഭിച്ചു കഴിഞ്ഞാല്‍ അഞ്ച്‌ മുതല്‍ പത്ത്‌ വരെ ദിവസങ്ങള്‍ക്കുള്ളില്‍ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ മാറ്റുന്ന പ്രക്രിയ പൂര്‍ത്തിയാക്കാറുണ്ട്‌.

Also read:  അണയാതെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭം

പല നിക്ഷേപകരും മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ ഡിമാറ്റ്‌ രൂപത്തില്‍ സ്റ്റോക്ക്‌ എക്‌സ്‌ ചേഞ്ചുകള്‍ വഴിയാണ്‌ വാങ്ങുന്നത്‌. മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റ്‌ ഉടമകളില്‍ ഒരാള്‍ക്ക്‌ മരണം സംഭവിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട്‌ ഉടമയുടെ പേരിലേക്ക്‌ മാറ്റുകയാണ്‌ ചെയ്യുക. ഇതിനായി ജീവിച്ചിരിക്കുന്ന അക്കൗ ണ്ട്‌ ഉടമ മരണ സര്‍ട്ടിഫിക്കറ്റും അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷാ ഫോമും സമര്‍പ്പിക്കേണ്ടതുണ്ട്‌.

Also read:  ഒടിടിക്ക് ത്രിതല നിയന്ത്രണം; പരാതി പരിഹാര സംവിധാനം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ ഡിമാറ്റ്‌ രൂപത്തിലാണെങ്കില്‍ അതേ രൂപത്തില്‍ മാത്രമേ രണ്ടാമത്തെ അക്കൗണ്ട്‌ ഉടമയുടെയോ നോമിനിയുടേയോ പേരിലേക്ക്‌ മാറ്റാന്‍ കഴിയുകയുള്ളൂ. ആരുടെ പേരിലേക്കാണോ യൂണിറ്റുകള്‍ മാറ്റേണ്ടത്‌ അയാളുടെ പേരില്‍ നിലവില്‍ ഡിമാറ്റ്‌ അക്കൗണ്ട്‌ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ പുതിയ ഒരു ഡെപ്പോസിറ്ററി അക്കൗ ണ്ട്‌ തുറക്കേണ്ടി വരും. ഇതിന്‌ ആവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്യേണ്ടതുണ്ട്‌.