English हिंदी

Blog

pinaray vijayan

സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത്

ന്യൂഡല്‍ഹി : എസ്എന്‍സി ലാവ്ലിന്‍ കേസ് 34 തവണയും സുപ്രീംകോടതി മാറ്റിവെച്ചു. കേസ് ഇനി സെ പ്റ്റംബര്‍ 12 പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ഇന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിച്ചത്. എന്നാല്‍, സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസൗകര്യം മൂലം കേസ് അടുത്തയാഴ്ച്ച പരിഗണിക്കണമെന്ന് സിബി ഐ കോടതിയോട് ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് വീണ്ടും മാറ്റിയത്.

ഹര്‍ജി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച്ച ഹാജ രാകുന്നതില്‍ അസൗകര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാ ഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. സെപ്റ്റംബറിലേക്ക് മാറ്റണമെന്ന സാല്‍വേയുടെ ആ വശ്യം അംഗീകരിച്ചാണ് സെപ്റ്റംബര്‍ 12ലേക്ക് മാറ്റിയത്. മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗ ണിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് കേസ് ഇന്നു പരിഗണിച്ചത്.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ ത്തിന് കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഒ പ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യ വസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേ ക താല്‍പര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാ വലിന്‍ കേസിലെ പ്രധാന ആരോപണം.