English हिंदी

Blog

chirag

 

പട്‌ന: മഹാസംഖ്യത്തെ ഒരു കാരണവശാലും താന്‍ പിന്തുണയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്റെ മകനും ബിജെപി എംപിയുമായ ചിരാഗ് പസ്വാന്‍. ബിജെപിയുമായി മാത്രമേ സഖ്യം ഉണ്ടാക്കൂ. അടുത്ത ബിഹാര്‍ മുഖ്യമന്ത്രി ബിജെപിയില്‍ നിന്നാകണം. സഖ്യത്തില്‍ ജെഡിയു ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ചിരാഗ് പറഞ്ഞു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് പാടില്ല. നിതീഷിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം അറിയിച്ചു.

Also read:  സ്ഥാനാര്‍ത്ഥിയാകാനില്ല; പ്രചരണ രംഗത്തുണ്ടാകുമെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയുമായി തനിക്ക് രഹസ്യ ധാരണകളില്ല. ബിജെപിയേക്കാളും തനിക്ക് വിശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ 15 വര്‍ഷവും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി നിതീഷ് കുമാര്‍ ഒന്നും ചെയ്തില്ല. മഹാ സഖ്യത്തിന്റെ ഒരുതരത്തിലും പിന്തുണയ്ക്കില്ല എന്ന് ഉറപ്പ്. അത് എഴുതി നല്‍കാനും തയ്യാറാണെന്നും ചിരാഗ് പാസ്വാന്‍ പറഞ്ഞു.