English हिंदी

Blog

WhatsApp Image 2020-06-29 at 4.22.43 PM

Web Desk

ലോകത്തിലെ ആദ്യത്തെ ഇസ്ലാമിക് ബാങ്കിന്‍റെ സ്ഥാപകനായ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്ത അന്തരിച്ചു. യുഎഇ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  ദുബായ് കിരീടാവകാശി ഹിസ് ഹൈനസ്  ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തുടങ്ങിയവര്‍ ഹജ് സയീദ് ബിന്‍ അഹമ്മദ് അല്‍ ലൂത്തയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

1923 ല്‍ ജനിച്ച ഹജ് സയീദ് 1975 ല്‍ ദുബായ് ഇസ്ലാമിക് ബാങ്ക് (ഡി.ഐ.ബി) സ്ഥാപിക്കുന്നതില്‍ പങ്കാളിയായിരുന്നു. ദുബായ് കണ്‍സ്യൂമര്‍ കോര്‍പ്പറേറ്റീവ് ഉള്‍പ്പെടെ നിരവധി കമ്പനികളും സംഘടനകളും സൊസൈറ്റികളും അദ്ദേഹം സ്ഥാപിച്ചു. 1983 ല്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ സ്‌കൂളും 1986 ല്‍ ദുബായ് മെഡിക്കല്‍ കോളേജ് ഫോര്‍ ഗേള്‍സും സ്ഥാപിച്ചു. ദുബായിലെ ആദ്യത്തെ കോളേജ് ഓഫ് ഫാര്‍മക്കോളജി 1992 ല്‍ ഹജ് സയീദ് സ്ഥാപിച്ചതാണ്. ദുബായ് സെന്‍റര്‍ ഫോര്‍ എന്‍വയേണ്‍മെന്‍റല്‍ റിസര്‍ച്ച്, ദുബായ് സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ സെന്‍റര്‍, ആരോഗ്യ നിയന്ത്രണത്തിനും ഔഷധ സസ്യങ്ങളെയും ഇസ്ലാമിക് (നബാവി) മരുന്നുകളെയും കുറിച്ച് ഗവേഷണം നടത്താന്‍ മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ സംഭവനയാണ്.

Also read:  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്; കരാര്‍ ഒപ്പുവെച്ചു