Web Desk
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിഖ്യാതനായ ശാസ്ത്രജ്ഞന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാചകം ഉദ്ധരിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാറിനെതിരെ രാഹുലിന്റെ ട്വീറ്റ്. ഇത് ഈ ലോക്ഡൗണ്‍ തെളിയിക്കുന്നു: ‘അജ്ഞതയേക്കാള്‍ ഏറെ അപകടകരമായ ഒരേയൊരു കാര്യം ധാര്‍ഷ്ട്യം ആണ്’ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് – എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.