Web Desk
ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും ചാടിപ്പോയ രോഗി ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കോവിഡ് വാര്‍ഡില്‍ തൂങ്ങിമരിക്കാനാണ് ആനാട് സ്വദേശി ശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി ഗുരുതരമാണ്. കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ആനാട് സ്വദേശി ചാടിപ്പോയത്. മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്.