Category: News

സെന്‍സെക്‌സ്‌ 98 പോയിന്റ്‌ ഇടിഞ്ഞു; ഐടി ഓഹരികള്‍ മുന്നേറി

ഓഹരി വിപണി ഇന്ന്‌ മികച്ച നിലയില്‍ തുടങ്ങിയെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിലേതു പോലെ കടുത്ത ചാഞ്ചാട്ടമാണ്‌ ഇന്നും വിപണി പ്രകടിപ്പിച്ചത്‌. സെന്‍സെക്‌സ്‌ 98ഉം നിഫ്‌റ്റി 24ഉം പോയിന്റും ഇടിവ്‌ നേരിട്ടു.

Read More »

നവംബര്‍ ഒന്ന് മുതൽ ഒമാനില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും

ഒമാനില്‍ കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചു നവംബര്‍ ഒന്നുമുതൽ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് കര്‍ശന ആരോഗ്യ പ്രോട്ടോക്കോളിന് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി.

Read More »

കങ്കണ്ണ വിഷയത്തില്‍ ഉദ്ധവ് താക്കറെക്കെതിരെ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ്

കോവിഡ് 19 ബാധയിൽ രാജ്യത്തെ 40 ശതമാനവും മഹാരാഷ്ട്രയിലാണ്. 10 ലക്ഷത്തിലധികം കോവിഡ് രോഗികൾ. ഇതൊന്നും കാണാൻ സമയമില്ലെങ്കിലും പ്രതിപക്ഷത്തോടും കങ്കണ റൗണട്ടിനോടും ഗുസ്തി പിടിക്കാൻ മുഖ്യമന്ത്രിക്ക് സമയമുണ്ടെന്ന് ദേവന്ദ്ര ഫഡ്നാവിസ് പരിഹസിച്ചു

Read More »

ഞങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയണം; മോദിയോട് പ്രതിപക്ഷം

ലഡാക്കിലുള്ള ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയതിന് പിന്നാലെയായിരുന്നു ജയ്റാം രമേശ് നിലപാട് അറിയിച്ചത്.

Read More »

ഇസ്രായേലില്‍ വീണ്ടും മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നതിനിടെ ഇസ്രായേലില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ആഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Read More »

റീട്ടെയില്‍ മേഖലയിലെ `ട്രെന്റ്‌ ‘ പ്രയോജനപ്പെടുത്താന്‍ ട്രെന്റ്‌

ലോക്‌ഡൗണിനു ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടാകാവുന്ന പുരോഗതി ട്രെന്റിന്റെ ബിസിനസ്‌ മെച്ചപ്പെടുത്തും.

Read More »

ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് കുവൈത്ത് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 32 രാജ്യങ്ങളിലേക്ക് പ്രഖ്യാപിച്ച യാത്രാവിലക്ക് തുടരുമെന്ന് കുവൈത്ത്. കോവിഡിനെ തുടര്‍ന്ന് കുവൈത്ത് യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കണോ കൂടുതല്‍ രാജ്യങ്ങളെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കണമോ എന്ന കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം എടുക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും.

Read More »

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും

ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കും. അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് ഷാര്‍ജ ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച്‌ ശേഷിയുടെ 50 ശതമാനം പേരെ മാത്രമാണ് ബസില്‍ പ്രവേശിപ്പിക്കുക.

Read More »

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ ചൈനയുടെ നിരീക്ഷണത്തില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്ത്യന്‍ നാവിക സേനയും വ്യോമസേനയും കമ്പനിയുടെ നിരീക്ഷണത്തിലുണ്ട്.

Read More »

പ്രതിപക്ഷം സൈന്യത്തിനൊപ്പം; മോദിക്ക് മറുപടിയുമായി തരൂര്‍

സമ്മേളനത്തില്‍ പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More »

അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്ന് എന്‍ഐഎ; ഹര്‍ജി ഇന്ന് പരിഗണിക്കും

പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിന് പ്രചോദനമാകുമെന്ന് എന്‍ഐഎ വാദം

Read More »

പ​ശ്ചി​മേ​ഷ്യ​യില്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ഉറപ്പാക്കും; ഇസ്രയേല്‍- ബഹ്‌റിന്‍ ന​യ​ത​ന്ത്ര ബന്ധത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ ഒ​മാ​ന്‍

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിന്‍ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒ​മാ​ന്‍. ത​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തിന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ലു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​ന്​ ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഏ​ര്‍പ്പെ​ടാ​നു​ള്ള ബ​ഹ്​​റൈ​ന്‍ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്ന്​ ഒ​മാ​ന്‍ ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

Read More »

പാര്‍ലമെന്റും സൈനികര്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ലോക്‌സഭ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 92,071 പേര്‍ക്ക് കോവിഡ്; 1136 മരണം

രാജ്യത്തെ കോവിഡ് ബാധിതര്‍ 48 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,071 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 90000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 1136 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More »

പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കം; രാജ്യസഭ വൈകീട്ട് മൂന്നിന് ചേരും

ചൈനയുടെ നിരീക്ഷണം സംബന്ധിച്ച് കൊടിക്കുന്നില്‍ സുരേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

Read More »

ഡല്‍ഹി കാലാപം: ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ഉമറിനെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

Read More »

കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ഐപിഎല്‍ കളിക്കാൻ ശ്രമം 

മുൻ ഇന്ത്യൻ താരം ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. ഐപിഎല്‍ ക്രിക്കറ്റ് വാതുവെയ്പ്പമുയി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തിയ വിലക്കാണ് അവസാനിച്ചത്. ഇതോടെ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് ശ്രീ. പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇനി

Read More »

കനത്തമഴ ; ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരില്‍ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു

കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരില്‍ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫ്ലൈ ദുബായ്

Read More »

സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന; തൃശ്ശൂർ മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂർ: തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപും

Read More »

സന്ദര്‍ശകര്‍ക്ക് വിസ്മയം സമ്മാനിച്ച് ഷാര്‍ജയിലെ ചിത്ര ശലഭങ്ങളുടെ വീട്

സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതി കാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

Read More »

ലോകത്ത് 2.89 കോടി കോവിഡ് ബാധിതര്‍; സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 28,956,619 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 924,799 ആയി ഉയര്‍ന്നു. 20,837,505 പേര്‍ ഇതുവരെ രോഗമുക്തി നേടി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 6,676,601 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 198,128 പേര്‍ മരിച്ചു. 3,950,354പേര്‍ രോഗമുക്തി നേടി.

Read More »

മുൻ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് മരിച്ചു

മുൻ കേന്ദ്ര മന്ത്രിയും, രാഷ്ട്രീയ ജനതാദൾ മുൻ ദേശീയ വൈസ് പ്രസിഡൻ്റുമായ രഘുവംശ പ്രസാദ് സിംങ് കോവിഡ് ബാധിച്ച് അന്തരിച്ചു.ദില്ലി എയിംസിലായിരുന്നു അന്ത്യം. ബീഹാറിലെ വൈശാലി മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Read More »

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെവീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി എയിംസ്, ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായ സ്പീക്കര്‍ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ ഡൽഹിയിൽ ചേരും. കോവിഡ് ഭീഷണിക്കിടെ 18 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക.

Read More »

ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവർ പ്രതിപ്പട്ടികയില്‍

ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റു നേതാക്കളും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read More »

കർശന ജാഗ്രതയോടെ നീറ്റായി ഇന്ന് നീറ്റ് പരീക്ഷ

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷ നടത്തുക. 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 74,083 കുട്ടികള്‍ ഇത്തവണ അധികമായി പരീക്ഷയെഴുതുന്നുണ്ട്. കേരളത്തില്‍ നിന്ന് 1,15,959 പേരാണ് പരീക്ഷയെഴുതുന്നത്.

Read More »

യു.എ.ഇക്ക്‌ പിന്നാലെ ബഹ്‌റൈനും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധത്തിന് ധാരണ; ചരിത്രമുന്നേറ്റമെന്ന് ട്രംപ്

യു.എ.ഇ ക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെടാനൊരുങ്ങി ബഹ്‌റൈന്‍. യു.എ.ഇക്ക് ശേഷം ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇരു രാജ്യങ്ങളുടെയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

Read More »

കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈത്തില്‍ യാത്രാരേഖകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസ്സി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യാത്രാരേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് രജിട്രേഷന്‍ സംവിധാനമൊരുക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി. പാസ്‌പോര്‍ട്ടോ, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റോ ഇല്ലാത്തവരാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം എംബസ്സി കോണ്‍സുലാര്‍ ഹാളിലും, പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങളിലും ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Read More »

അജ്മാനില്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

അജ്മാനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. പരിശോധന ക്യാമ്പയിന്റെ ഭാഗമായി നഗരസഭാധികൃതര്‍ 6,348 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.225 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 139 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Read More »

ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം

ജപ്പാനിലെ മിയാഗിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്​ച രാവിലെ ​ കസേനുമക്ക്​ 61 കിലോമീറ്റര്‍ അകലെ റിക്​ടര്‍ സ്​കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്​. ഭൂചലനത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Read More »

വിമാനയാത്രക്കിടയില്‍ ഫോട്ടോയെടുത്താല്‍ കടുത്ത നടപടി; ഉത്തരവിറക്കി സിവില്‍ ഏവിയേഷന്‍ വകുപ്പ്

നിയമലംഘനം നടത്തിയാല്‍ വിമാന കമ്പനികള്‍ക്ക് ആ റൂട്ടിലേക്ക് രണ്ടാഴ്ചത്തെ വിലക്കേര്‍പ്പെടുത്തുമെന്ന് ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

Read More »