
നിയമം ലംഘിച്ച 257 വിദേശ തൊഴിലാളികളെ നാടുകടത്തി
മനാമ: തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 257 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി നവംബർ മൂന്നു മുതൽ ഒമ്പതു വരെ 1481 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി.






























