
ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ വിമാനറൂട്ടായി ദുബായ്-റിയാദ് സെക്ടർ.
അബുദാബി/റിയാദ് : ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ ദുബായ്-റിയാദ് സെക്ടറും ഇടംപിടിച്ചു. യുകെ ആസ്ഥാനമായുള്ള ആഗോള യാത്രാ ഡേറ്റ ദാതാവായ ഒഎജിയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ ആറാമത്തെ റൂട്ടാണ് ദുബായ്-റിയാദ്.






























