
കുവൈത്തില്‍ ഇന്ന് 613 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ 143 പേര്‍ക്ക് കൂടി രോഗം
കുവൈത്തില്‍ 613 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 81573 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഒമാനില്‍ 143 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,652 ആയി. 235 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 79,147 ആയി.






























