English हिंदी

Blog

Sharjah film fest

 

ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കു​മി​ട​യി​ല്‍ മാ​ധ്യ​മ ക​ലാ​പ​ഠ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി ന​ട​ക്കു​ന്ന ഫ​ണ്‍, ഷാ​ര്‍ജ ഇ​ന്‍​റ​ര്‍നാ​ഷ​ന​ല്‍ ഫി​ലിം ഫെ​സ്​​റ്റി​വ​ല്‍ ഫോ​ര്‍ ചി​ല്‍ഡ്ര​ന്‍ ആ​ന്‍ഡ് യൂ​ത്ത് (എ​സ്.​ഐ.​എ​ഫ്.​എ​ഫ്) എ​ട്ടാം പ​തി​പ്പ് 2021 ഒ​ക്ടോ​ബ​റി​ലേ​ക്ക് മാ​റ്റി​യ​താ​യി സം​ഘാ​ട​ക​ര്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്​ പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ രാ​ജ്യം സ്വീ​ക​രി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് മാ​റ്റി​വെ​ക്ക​ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Also read:  റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ലെ പു​തി​യ ട്രെ​ന്‍ഡു​ക​ളി​ലും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലും പ്രാ​വീ​ണ്യ​മു​ള്ള ഭാ​വി​ത​ല​മു​റ​യി​ലെ ആ​ര്‍ട്ടി​സ്​​റ്റു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് 2013ല്‍ ​എ​സ്.​ഐ.​എ​ഫ്.​എ​ഫി​ന് ഷാ​ര്‍ജ തു​ട​ക്ക​മി​ട്ട​തെ​ന്ന് ഡ​യ​റ​ക്ട​ര്‍ ശൈ​ഖ ജ​വ​ഹ​ര്‍ ബി​ന്ത് അ​ബ്​​ദു​ല്ല അ​ല്‍ ഖാ​സി​മി പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ഞ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന പ്രേ​ക്ഷ​ക​രു​ടെ​യും ആ​ഗോ​ള സ​ന്ദ​ര്‍ശ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സു​ര​ക്ഷ​ക്കും ക്ഷേ​മ​ത്തി​നു​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് ലോ​ക​ശ്ര​ദ്ധേ​യ​മാ​യ ഉ​ത്സ​വം മാ​റ്റി​വെ​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.