
അതിവേഗ പാത: ഷാര്‍ജയില്‍ നിന്ന് കല്ബയിലേക്ക് പുതിയ റോഡ് തുറന്നു
കല്‍ബ കോര്‍ണിഷ് വിശാല ടൂറിസം കേന്ദ്രമാക്കും

കല്‍ബ കോര്‍ണിഷ് വിശാല ടൂറിസം കേന്ദ്രമാക്കും

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ലോകത്തെ മാധ്യമ കുതിച്ചുചാട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനായി ഷാര്‍ജയില്‍ സ്ഥാപിച്ച മൊബൈല്‍ മീഡിയ സെന്റര്‍ ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ഈന്തപനകളുള്ള പ്രദേശമെന്ന ബഹുമതി അല്‍ഹസ നേടിയതായി സൗദി സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍ ഫര്‍ഹാന്‍ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം ഈന്തപനകളാണ് അല്‍ഹസയിലുള്ളത്.

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്ത്യന്‍ വ്യവസായി ബിആര്‍ ഷെട്ടി സ്ഥാപിച്ച ഫിനാബ്ലറും അതിനു കീഴിലുള്ള യുഎഇ എക്സ്ചേഞ്ചും ഇസ്രയേല്‍ കമ്പനി എറ്റെടുക്കും. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്. ഏറ്റെടുക്കല്‍ നടപടി ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

യുഎഇയില്‍ ഇന്ന് 1,089 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 102,929 ആയി. 1,769 പേരാണ് രോഗമുക്തി നേടിയത്. 93,479 പേരാണ് ആകെ രോഗമുക്തരായത്.

കോവിഡ് ചട്ടങ്ങള്‍ പാലിച്ചു പുനരാരംഭിച്ച ഉംറ തീര്‍ഥാടനത്തിനു വന്നവരില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സൗദി. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഉംറ തീര്‍ഥാടനം കഴിഞ്ഞ നാലിനാണ് പുനരാരംഭിച്ചത്. നാലു ദിവസത്തിനകം 24,000 തീര്‍ഥാടകരാണ് ഉംറക്കായി മക്കയില്‍ എത്തിയത്.

സൗദി അറേബ്യയില്‍ നിന്ന് ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 580 പേര്‍ കൂടി റിയാദില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി. സെപ്തംബര്‍ 23 മുതല്‍ ഇതുവരെ 1162 തടവുകാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സൗദിയിലെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്നതാണ് ഇവര്‍.

നാടിനെ നശിപ്പിക്കുന്ന, നിരാശാജനകമായ സർക്കാരുകൾ ആണ് ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത്. നാടിന്റെ രക്ഷയ്ക്കായ് കോൺഗ്രസ്സ് അധികാരത്തിൽ വരണം. അഭിമാനത്തോടെ തല ഉയർത്തി നിൽക്കാനായ് പ്രസ്ഥാനത്തോടൊപ്പം പ്രവാസികളുടെ അത്മാർത്ഥമായ പിന്തുണ ഉണ്ടാകണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഉംറ തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം കുടകള്‍ വിതരണം ചെയ്തു തുടങ്ങി.

ഇന്ത്യ- ഒമാന്‍ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ ഒമാന്‍ എയറും സലാം എയറും പ്രഖ്യാപിച്ചു. നാളെ മുതല്‍ 24 വരെയാണ് സര്‍വീസുകള്‍. ഒമാന്‍ എയര്‍ മസ്‌കത്തില്‍ നിന്ന് കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 2 സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്കും തിരികെയും ഞായര്‍, വ്യാഴം ദിവസങ്ങളില്‍. തിങ്കള്‍, ബുധന്‍-ഡല്‍ഹി, ഞായര്‍, വ്യാഴം- മുംബൈ.

റാസല്‍ ഖൈമ വിമാനത്താവളം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.

ആൽബിൻ ജോസഫ് ഇന്ത്യയിലെ ഭരണാധികാരികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാസിസ്റ്റുകൾ നടത്തുന്ന അക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി

യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.

ഷാര്‍ജ എമിറേറ്റിലെ 2,992 സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. മുവൈലയിലാണ് ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയത്. ഇവിടെ 1,755 സ്ഥലങ്ങള്‍ പെയ്ഡ് പട്ടികയില്‍ പെടുത്തിയപ്പോള്‍ അല്‍ നഹ്ദ (651), അല്‍ താവൂന്‍ (586) എന്നിവിടങ്ങളിലും ഫീസ് ഈടാക്കും.

നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ ഇത്തിഹാദ് എയര്‍വേസ വിദ്യാര്‍ഥികള്‍ക്കായി ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി പ്രഖ്യാപിച്ചു. പഠിക്കുന്ന സര്‍വകലാശാലക്കും താമസ സ്ഥലത്തിനുമിടയില്‍ യാത്ര ചെയ്യുന്ന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്നതാണ് ‘ഗ്ലോബല്‍ സ്റ്റുഡന്റ് ഓഫര്‍’ പദ്ധതി.

യുഎഇയില്‍ താമസ രേഖകള്‍ നിയമാനുസൃതമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടിയതിനാല്‍ നീട്ടി നല്‍കിയ സമയപരിധിയാണ് അവസാനിക്കുന്നത്.

ബഹ്‌റൈനില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വീട്ടുജോലിക്കാരെയും ,ശുചീകരണ തൊഴിലാളികളെയും,ആയമാരെയും നഴ്‌സുമാരെയും നല്‍കുന്ന ലൈസന്‍സില്ലാത്ത മാന്‍പവര്‍ ഏജന്‍സികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടു. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ ലൈസന്‍സ് എടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

കുവൈത്തില്‍ അടുത്തയാഴ്ച മുതല്‍ ചൂട് ഗണ്യമായി കുറയുമെന്ന് കലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രമുഖ കാലാവസ്ഥ നിരീക്ഷകന്‍ മുഹമ്മദ് കറാമാണ് ഈ ആഴ്ച അവസാനത്തോടെ അന്തരീക്ഷ താപനില 40 ഡിഗ്രിയില്‍ താഴേക്ക് വരുമെന്ന് പ്രവചിച്ചത്. ഒക്‌ടോബറില്‍ 37 മുതല്‍ 39 ഡിഗ്രി വരെയായിരിക്കും കൂടിയ ചൂട്. മൂടിക്കെട്ടിയ അന്തരീക്ഷവും നേരിയ മഴയും ഈ മാസം പ്രതീക്ഷിക്കണം.

ഇന്ത്യന്‍ എംബസിയുടെ പേരില്‍ സമൂഹ മാധ്യമ, ഇമെയില്‍ അക്കൗണ്ടുകള്‍ വ്യാജമായി ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സൗദിയിലെ ഇന്ത്യക്കാര്‍ കരുതിയിരിക്കണമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കാമെന്നറിയിച്ച് @SupportindianEmbassy എന്ന വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും indianhighcommission20@yahoo.com എന്ന ഈമെയിലില്‍ നിന്നും സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ബഹ്റൈന്‍ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ മസ്‌കത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ അറിയിപ്പില്‍ പറയുന്നത്.

ലോകത്തിന്റെ സാങ്കേതിക ഭാവി മുന്‍കൂട്ടി നിര്‍ണയിക്കുന്ന ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി്. അവസാനവട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ഫ്യൂച്ചര്‍ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവര്‍ എത്തി.

ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ പരമാവധി ശേഷിയിലേക്ക് അടുക്കുന്നതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. തീവ്ര പരിചരണ വിഭാഗങ്ങളിലടക്കം രോഗികള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് കോവിഡ് ഫീല്‍ഡ് ആശുപത്രിയുടെ ഉദ്ഘാടന ശേഷം മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞു. സാമൂഹിക അകലമടക്കം പ്രതിരോധ നടപടികള്‍ പാലിക്കുന്നതില്‍ പലരും അലംഭാവം കാണിച്ചിട്ടുണ്ട്.

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവന്നത്.

പ്രതിസന്ധികളെ അതിജീവിച്ച് ആത്മീയ നിറവില്‍ ഉംറ തീര്‍ഥാടകര്‍ .നീണ്ട ഇടവേളയ്ക്കു ശേഷം ഹറമിലെത്തിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച് നിരവധിപേര്‍ ഫോട്ടോകളും വീഡിയേകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.കോവിഡിനെ തുടര്‍ന്ന ആറു മാസത്തോളമായി നിര്‍ത്തിവെച്ച തീര്‍ഥാടനമാണ് ഇഅ്തിമര്‍ന ആപ് വഴിയുള്ള ബുക്കിങിലൂടെ പുനരാരംഭിച്ചത്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏഴ് മാസങ്ങള്‍ക്ക മുന്‍പ് അടച്ചിട്ട അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുടേ പരിശേധനയ്ക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നത്.

വിശേഷണ പദങ്ങൾ കൊണ്ട് സമ്പുഷ്ഠമായ മലയാളഭാഷാ പദാവലിയിൽ സ്വന്തം ജീവിതം കൊണ്ട് ഒരുപാട് സവിശേഷ ഗുണങ്ങൾക്ക് പര്യായമായി മാറിയ വ്യക്തിത്വമാണ് പദ്മശ്രീ സി കെ മേനോൻ എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ

ഉംറ പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇരുഹറം കാര്യമന്ത്രാലയം അറിയിച്ചു. കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചാകും തീര്‍ഥാടകരെ വരവേല്‍ക്കുക ആദ്യഘട്ടത്തില്‍ 1,000 പേര്‍ വീതമുള്ള സംഘങ്ങളായാണ് തീര്‍ഥാടകര്‍ ഹറമിലെത്തുക. ആദ്യസംഘം ഞായറാഴ്ച രാവിലെ ആറ് മണിക്ക് ഹറമിലെത്തും.

മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ദുബായ് ബുര്‍ജ് ഖലീഫ. രാഷ്ട്ര പിതാവിന്റെ 151ാം ജന്മവാര്‍ഷികാഘോങ്ങളുടെ ഭാഗമായി ഗാന്ധിജി ചിത്രത്തിനൊപ്പം ത്രിവര്‍ണ പതാകയില്‍ ബുര്‍ജ് ഖലീഫ തിളങ്ങി.വെളിളിയാഴ്ച രാത്രി ഗാന്ധിയുടെ സന്ദേശങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു.

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, നാളെ ദേശീയ ദുഃഖാചരണം നടത്തും.