English हिंदी

Blog

rak police uae

 

നൂതന സാങ്കേതിക സംവിധാനങ്ങളോടെ റാസല്‍ഖൈമയില്‍ സജ്ജീകരിച്ച മൊബൈല്‍ ഫീല്‍ഡ് ക്രൈസിസ് സെന്ററിന്റെ ഉദ്ഘാടനം റാക് പൊലീസ് മേധാവിയും ദുരന്ത നിവാരണ സേന തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി നിര്‍വഹിച്ചു. മികച്ച സുരക്ഷാ സേവനങ്ങള്‍ നല്‍കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Also read:  റാസല്‍ഖൈമയില്‍ ഡ്രൈവിങ് ലൈസന്‍സിന് 15 ദിവസത്തെ പരിശീലനം നിര്‍ബന്ധം

ആശയ വിനിമയം, നിരീക്ഷണം, നിയന്ത്രണം, വിദൂര നിയന്ത്രണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മൊബൈല്‍ സെന്റര്‍. പ്രാദേശിക തലത്തില്‍ അടിയന്തര സാഹചര്യങ്ങള്‍, പ്രതിസന്ധികള്‍, ദുരന്തങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങള്‍ നല്‍കുന്നതിനും കേന്ദ്രം സഹായിക്കുമെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു.

Also read:  ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തില്‍ സാനിധ്യമറയിച്ച് ദുബായ് കിരീടാവകാശി

ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായാണ് കേന്ദ്രത്തിലെ സജ്ജീകരണങ്ങളെന്ന് റാക് പൊലീസ് ഉപമേധാവി അബ്ദുല്ല ഖമീസ് അല്‍ ഹദീദി പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക വിദ്യക്കും സ്മാര്‍ട്ട് സിസ്റ്റങ്ങള്‍ക്കും പുറമേ 19 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മീറ്റിങ് റൂമും സജ്ജീകരിച്ചിട്ടുണ്ട്.നവീന ആശയ വിനിമയ സങ്കേതങ്ങളാണ് റാസല്‍ഖൈമയിലെ ആദ്യ ക്രൈസിസ് മൊബൈല്‍ കേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നതെന്ന് സ്‌പെഷല്‍ ടാസ്‌ക്‌സ് വകുപ്പ് ഡയറക്ടറും മൊബൈല്‍ ഫീല്‍ഡ് സെന്റര്‍ എക്യൂപ്‌മെന്റ് ടീം തലവനുമായ കേണല്‍ യൂസുഫ് സാലിം ബിന്‍ യാഖൂബ് പറഞ്ഞു.