
താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് മാര്‍ച്ച് 15 വരെ വിലക്ക്
15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

15 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ചരക്കു വാഹനങ്ങള്‍ക്കും സ്‌കാനിയ ബസ്സുകള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

കുപ്രചരണത്തിലൂടെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരിനെതിരാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

27 ന് ഹാര്‍ബറുകള്‍ സ്തംഭിക്കുമെന്നും തിങ്കളാഴ്ച ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഓഫീസ് ഉപരോധിക്കുമെന്നും സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ചികിത്സയില്‍ കഴിഞ്ഞിരുന്ന 5841 പേര് രോഗമുക്തി നേടി.

യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ എത്തിയ താരം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

തിരുവനന്തപുരം: ദൃശ്യം 2ന്റെ വിജയത്തിനു പിന്നില്‍ നോട്ടുനിരോധനവും വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ദൃശ്യത്തിന്റെ വിജയത്തെതുടര്‍ന്ന് മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപ് ഇത്തരത്തില്‍ കുറിച്ചത്.

ഒസാകയുടെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ന്യൂയോര്‍ക്കില്‍ വെച്ച് കമ്പനിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭ ഭേദഗതി ആവശ്യമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.

എസ് ബി ഐയുടെ അയോദ്ധ്യ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. വിശ്വാസത്തിന്റെ പുറത്തുളള തീരുമാനമാണിതെന്നാണ് എന്‍ എസ് എസിന്റെ ഔദ്യോഗിക വിശദീകരണം.

ചര്‍ച്ച വേണ്ടെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രിയോട് കടുംപിടിത്തം വേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു

പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ഇത് വിപണിയിലെ തിരുത്തലിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്.

ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാം. തുറന്ന മനസ്സോടെ സമീപിക്കാന്‍ സര്‍ക്കാരും തയ്യാര്‍. യുദ്ധത്തിന് പുറപ്പെട്ടാല്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ മതിയെന്ന് ആരോഗ്യമന്ത്രാലയം
ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കൊണ്ടുതന്നെ പ്രതിരോധശേഷി നേടിയെടുക്കാനാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറുമാസം കഴിയണം. അവര്‍ക്കുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്‌സിന്‍ ഉത്തേജിപ്പിക്കും. ഇത്തരം ആള്‍ക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കല്‍നാ’ ആപ്പില്‍ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അല്‍അലി പറഞ്ഞു.
മുന്‍കരുതല്‍ നടപടികള്‍ തുടര്‍ന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികള്‍ ചുണ്ടിക്കാണിക്കുന്നത്.തുടര്‍ന്നും എല്ലാവരും ആരോഗ്യ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രാധാന്യത്തോടെ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതില്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്‌സിന്‍ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ പുതുതായി അനുമതി നല്‍കിയത് ഈ വാക്‌സിനാണ്. ഇനിയുള്ള വാക്‌സിനിഷേന്‍ പ്രക്രിയയില്‍ ഈ വാക്‌സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. വാക് സിനേഷന്‍ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്‌സിനുകള്‍ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നല്‍കുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുഖംപ്രാപിച്ച് ആറുമാസം കഴിയണം

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്നുമാണ്മൃതദേഹം കണ്ടെത്തിയത്.

കസ്റ്റ്മര്‍ ഹാപ്പിനസ് സെന്ററുകള്‍ക്കാണ് സമയമാറ്റം

വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഡോക്ടര്‍, റേഡിയോളജിസ്റ്റ്, അദ്ധ്യാപകന്‍, മേധാവി എന്നീ നിലകളില്‍ മികവാര്‍ന്ന സേവനം നല്‍കി കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായി വിരമിച്ച ഡോക്ടര്‍ സി.പി. മാത്യു ഇന്ന് ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലും ഹോമിയോപ്പതിയിലും വിദഗ്ദ്ധനാണ്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.