English हिंदी

Blog

k surendran

 

കാസര്‍ഗോഡ്: അടിക്കടിയുള്ള ഇന്ധനവില വര്‍ധനയില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പെട്രോള്‍ നികുതിയുടെ 42 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തിരിച്ചു കൊടുക്കുന്നുണ്ടെന്നും അതില്‍ കുറച്ചു വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:  കോണ്‍വെന്റില്‍ നിന്ന് ഇറങ്ങാന്‍ ഉത്തരവിടാനാകില്ല ; സിസ്റ്റര്‍ ലൂസിയുടെ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വരികയാണ്. 17 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ കേന്ദ്ര നികുതി. അതില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചു കൊടുക്കുന്നു. 14ഉം 15ഉം ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങളുടെ സംസ്ഥാനങ്ങളുടെ നികുതി ഓഹരി വര്‍ധിപ്പിച്ചിരിക്കുന്നു. കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത് എന്ന് നിങ്ങള്‍ കൂട്ടിനോക്ക്. മനസ്സാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ പത്തു രൂപ നികുതി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also read:  പെട്രോള്‍ വില വര്‍ദ്ധന ജനങ്ങളെ ബാധിക്കില്ല: കെ സുരേന്ദ്രന്‍

സബ്സിഡി പാചകവാതകത്തിന്റെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലാണ് വര്‍ധനയുണ്ടായിട്ടുള്ളത്. അതിലെല്ലാം സംസ്ഥാനങ്ങള്‍ക്ക് നികുതി ഓഹരി കൊടുക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

Also read:  നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം: കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു