English हिंदी

Blog

SANDEEP

 

തിരുവനന്തപുരം: ദൃശ്യം 2ന്റെ വിജയത്തിനു പിന്നില്‍ നോട്ടുനിരോധനവും വര്‍ധിച്ച ഡിജിറ്റല്‍ പണമിടപാടുമാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ദൃശ്യത്തിന്റെ വിജയത്തെതുടര്‍ന്ന് മോഹന്‍ലാലിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സന്ദീപ് ഇത്തരത്തില്‍ കുറിച്ചത്.

സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്

‘ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിങ്.’ സന്ദീപ് പറയുന്നു.

Also read:  ര​ണ്ടി​ല തേ​ടി ജോ​സ​ഫ് വി​ഭാ​ഗം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

സന്ദീപ് വാരിയരുടെ ഫേസ്ബുക് പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യങ്ങളില്‍ സജീവമാകുകയാണ്. ദൃശ്യം 2 റിലീസ് ആയി ഒരു ദിവസം പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജോര്‍ജ്കുട്ടിയെയും കുടുംബത്തെയും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധിപേരാണ് ചിത്രത്തെയും സംവിധായകന്‍ ജീത്തു ജോസഫിനെയും മോഹന്‍ലാലിനെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

Also read:  അമരക്കാര്‍ ആരൊക്കെ? കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് ഇന്ന്