English हिंदी

Blog

navomi

 

അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജപ്പാന്‍ താരം നവോമി ഒസാക നേടി. ഒസാകയുടെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. ആസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാമത്തേതും. സ്‌കോര്‍: 6-4,6-3.

Also read:  ആലപ്പുഴയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരെ ആക്രമണം

സെമിയില്‍ യുഎസിന്റെ തന്നെ സൂപ്പര്‍താരം സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഒസാക ഫൈനലില്‍ കടന്നത്. കഴിഞ്ഞ യുഎസ് ഓപ്പണ്‍ സെമി ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും. എന്നാല്‍ പകരം വീട്ടാന്‍ ജെന്നിഫെഫിനായില്ല.

Also read:  ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം; സുപ്രിംകോടതി വിധി തിങ്കളാഴ്ച്ച

2019ലും ഒസാക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയിരുന്നു. 2018, 2020 വര്‍ഷങ്ങളിലായിരുന്നു ഒസാകയുടെ യുഎസ് ഓപ്പണ്‍ കിരീട നേട്ടങ്ങള്‍. പ്രധാന കലാശപ്പോരാട്ടങ്ങളില്‍ ഇതുവരെ തോല്‍വി വഴങ്ങിയിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്തിയാണ് ഒസാകയുടെ കിരീടവിജയമെന്നതും ശ്രദ്ധേയം.

Also read:  പ്രിസിപ്പലിനു ഡ്യൂട്ടി ഫ്രീ വഴി ഏഴരകോടി രൂപ ;സ്‌കൂളിന് 100 ശതമാനം വിജയം