
ഈ അസംബന്ധ സമരനാടകം അവസാനിപ്പിക്കണം; പുരോഗമന കലാ സാഹിത്യ സംഘം
മരണത്തിൻ്റെ വ്യാപാരികൾ തെരുവിൽ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങൾ ഒന്നിച്ച് വിരൽ ചൂണ്ടണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.

മരണത്തിൻ്റെ വ്യാപാരികൾ തെരുവിൽ നടത്തുന്ന കുരുതിയാട്ടത്തിനെതിരെ ജനങ്ങൾ ഒന്നിച്ച് വിരൽ ചൂണ്ടണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ചൂണ്ടിക്കാട്ടി.

ഒരു രൂപപോലും നീക്കിയിരിപ്പില്ലെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സത്യവാങ്മൂലം നല്‍കിയ മുരളീധരന്റെ കഴക്കൂട്ടത്തും ഡല്‍ഹിയിലുമുള്ള ഓഫീസുകളിലായി പന്ത്രണ്ടോളം ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ട്.

ന്യൂറോളജിക്കല്‍ ആയ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പേടിപ്പിക്കുന്ന നിലയില്‍ കാണപ്പെടുന്നു എന്നാണ് കോലിഫോjര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോശാസ്‌ത്രജ്ഞനായ അലിസണ്‍ മ്യുയോട്രി അഭിപ്രായപ്പെടുന്നു. ഗവേഷകരുടെ മുന്നിലുള്ള ഏറ്റവും സുപ്രധാന ചോദ്യങ്ങള്‍ ഇവയാണ്.

മന്ത്രി കെടി ജലീലിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. കെടി ജലീല്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കാനം പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം വന്നിട്ടും അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചിരുന്നില്ല. തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമര്‍ശത്തിന്റെ പേരിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഐഎയ്‌ക്ക് മുൻപാകെയുള്ള മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. നയതന്ത്ര പാഴ്‌സലായി എത്തിയ ഖുറാൻ ഏറ്റുവാങ്ങിയ സംഭവത്തിൽ ചില വ്യക്തതകൾക്ക് വേണ്ടിയാണ് മന്ത്രിയോട് എൻഐഎ വിവരങ്ങൾ തേടിയത്.മന്ത്രിയുടെ മറുപടി ഹൈദരാബാദിലും ഡൽഹിയിലും ഉദ്യോഗസ്ഥർ വിലയിരുത്തി. അവരുടെ കൂടി അനുമതി ലഭിച്ചാലുടൻ ജലീൽ മടങ്ങും

തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം (C.M.E.D .P ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.

ആയുര്‍വേദരംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്ത് 2009-ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.കൃഷ്ണകുമാറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില 240 രൂപ വര്‍ധിച്ചു 38,160 രൂപയിലെത്തിയിരുന്നു.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. ഇതുവരെ 30,043,494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 944,640 ആയി ഉയര്‍ന്നു. 21,808,656 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവർ. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

യു.എ.ഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഉള്ളടക്കം പുറത്ത് വന്നു. ‘അബ്രഹാം ഉടമ്പടി’ എന്നു പേരിട്ട കരാറില്‍ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു.തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തില്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കള്ക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും.

മന്ത്രി കെ.ടി ജലീല്‍ ആറര മണിക്കൂറായി എന്‍ഐഎ ഓഫീസിലാണ്. രാവിലെ ആറ് മണിക്ക് ആലുവ എംഎല്‍എ യൂസഫിന്റെ വാഹനത്തിലാണ് മന്ത്രി ഓഫീസിലെത്തിയത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാഷ്‌ട്രീയ എതിരാളികളോടുള്ള പകപോക്കലിന്റെ ഭാഗമായി ഭരണതലത്തിലെ സ്വാധീനം ഉപയോഗിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതും നിയമനടപടികള്‍ സ്വീകരിക്കുന്നതും സാധാരണമായിട്ടുണ്ട്. പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ബിജെപി ചട്ടുകങ്ങളാക്കി മാറ്റുന്നുവെന്ന

സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് നിരവധിപ്പേര്‍ സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19-ാം തീയതി രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

ഗൗരവതരമായി സാഹചര്യമാണുള്ളത് മുസ്ലീംലീഗ്.

ലോകത്ത് പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ഒരു ദിവസം ഒരു ലക്ഷം കോവിഡ് രോഗബാധിതര്‍ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതി ആശങ്ക ഉയര്‍ത്തി മുന്നേറുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 97,894 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയര്‍ന്നു. ഒരു ദിവസം ആയിരം കോവിഡ് മരണങ്ങള്‍ എന്ന നിരക്കിലേക്കും രാജ്യത്തിന്റെ സ്ഥിതി മാറി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മതിയായ നിക്ഷേപവും ഇന്‍ഷുറന്‍സും ഉണ്ടാകുക എളുപ്പമല്ല. എന്നാല്‍ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷയെ മുന്‍നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ വഴി ഒരു പ രിധി വരെ നിക്ഷേപവും ഇന്‍ഷുറന്‍സും ഉറപ്പുവരുത്താന്‍ താഴേ തട്ടിലുള്ളവര്‍ക്ക് സാധിക്കും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവര്‍ക്കിടയില്‍ ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധം പരിമിതമാണ്.