English മലയാളം

Blog

gold-rate

 

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,960 രൂപയായി താഴ്ന്നു. 4,745 രൂപയാണ് ഗ്രാമിന് വില. തനിത്തങ്കത്തിന് 51,391 രൂപയാണ് ദേശീയ വിപണിയില്‍ നിരക്ക്.

Also read:  സ്വപ്‌നയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും എന്‍.ഐ.എ കണ്ടെത്തി

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില 240 രൂപ വര്‍ധിച്ചു 38,160 രൂപയിലെത്തിയിരുന്നു. സെപ്റ്റംബര്‍ ആറിന് സ്വര്‍ണവില 37,360 രൂപയായി കുറഞ്ഞതിന് ശേഷം വില കൂടുകയും കുറയുകയും ചെയ്യുന്ന രീതിയിലായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,954.42 ഡോളറാണ് വില.

Also read:  സ്വർണക്കടത്ത്: ഡൽഹിയിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥതല ചർച്ച