English മലയാളം

Blog

dileep curt

 

കൊച്ചി: അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്കെതിരെ ദിലീപിന്റെ പരാതി. നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടന്‍ പരാതി നല്‍കിയത്. സ്ഥാപനങ്ങള്‍ക്കെതിരെ കോടതി നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ചതായി സൂചന.

Also read:  മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; അന്വേഷണ ചുമതല ഡിഐജി സഞ്ജയ് കമാര്‍ ഗുരുഡിന്

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ഇത്തരം രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമമെന്നും എന്നാല്‍ അത് പാലിച്ചില്ലെന്നും നടന്‍ പരാതിയില്‍ പറയുന്നു. താരത്തിന്റെ ഹര്‍ജി 22നാണ് പരിഗണിക്കുക.