English हिंदी

Blog

tikaram–meena

 

തിരുവനന്തപുരം: കള്ളവോട്ട് തടയാന്‍ പോളിംങ് ഉദ്യോഗസ്ഥര്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കും. പോളിങ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയായിരിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ഇടങ്ങളില്‍ പോളിങ് വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കും.

Also read:  നിയമസഭ തെരഞ്ഞെടുപ്പ്: ബിജെപി ദേശീയ അധ്യക്ഷന്‍ നാളെ കേരളത്തില്‍

കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിങ് ശക്തവും വ്യാപകവുമാക്കും. പോളിങ് ഉദ്യോഗസ്ഥര്‍ കള്ളവോട്ട് തടയണമെന്നും മിണ്ടാപ്രാണികളെ പോലെ നോക്കിയിരിക്കരുതെന്നും മീണ പറഞ്ഞു. ഇപ്പോഴുള്ള സര്‍ക്കാരിനെയോ വരാന്‍പോകുന്ന സര്‍ക്കാരിനേയോ ഭയക്കേണ്ടതില്ല. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംരക്ഷിക്കും.

Also read:  കിഫ്ബി: നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിയമസഭയില്‍ അവതരിപ്പിച്ച് ഭരണപക്ഷം

അതേസമയം പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, തുടങ്ങിയ അടിയന്തിര സര്‍വീസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ബാലറ്റ് സൗകര്യം നല്‍കാന്‍ തീരുമാനമായി. 80-ന് മുകളിലുള്ളവര്‍ക്കും കോവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഇപ്പോഴുണ്ട്. കോവിഡ് മാനദണ്ഡം പാലിച്ചാവണം പ്രചരണ പ്രവര്‍ത്തനം. കലാശക്കൊട്ടിനെ സംബന്ധിച്ച് പീന്നീട് തീരുമാനമെടുക്കും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനങ്ങളെടുക്കാനും ഉത്തരവിറക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദം വേണമെന്നും ടീക്കാറാം മീണ അറിയിച്ചു.