മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

WhatsApp Image 2026-06-23 at 12.38.06 PM

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ബിനു കെ. സാമിന് നൽകാൻ തീരുമാനിച്ചു.

മികച്ച ഭാഷാപഠന ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് ബിനു കെ. സാമിന്റെ ‘നിപ്രസം ഉപ്രസം ആ’ എന്ന കൃതിയാണ് അർഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

മലയാളത്തിലെ സങ്കീർണ്ണമായ വ്യാകരണപാഠങ്ങളെ ലളിതമായ കഥകളിലൂടെ വായനക്കാർക്ക് പകർന്നുനൽകുന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. മലയാള മനോരമ ദിനപത്രത്തിലെ ‘പഠിപ്പുര’ പംക്തിയിൽ ബിനു കെ. സാം കൈകാര്യം ചെയ്തിരുന്ന വ്യാകരണ ലേഖനങ്ങളുടെ സമാഹാരമാണിത്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Also read:  ഉത്തരവാദിത്ത ടൂറിസം മിഷൻ കേരള ടൂറിസത്തിന് ജനകീയ മുഖം നൽകി ശ്രീ കടകംപള്ളി സുരേന്ദ്രൻ

ഭാഷാപഠനത്തിനായി നൂതനമായ വിദ്യകൾ ആവിഷ്കരിക്കുന്നതിൽ ശ്രദ്ധേയനായ ബിനു കെ. സാം മലയാളത്തിലെ പ്രമുഖ എഴുത്തുകാർ, കടങ്കഥകൾ, ശൈലികൾ, പര്യായപദങ്ങൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ 250 അക്ഷരച്ചീട്ടുകൾ അടങ്ങിയ ഭാഷാക്കളി ഏറെ ജനശ്രദ്ധ നേടിയിരുന്നു. കേരള സർക്കാരിന്റെ മലയാളം മിഷന്റെ പ്രഥമ രാജ്യാന്തര അദ്ധ്യാപക പരിശീലകനായ ഇദ്ദേഹം സംസ്ഥാന പാഠപുസ്തക സമിതിയംഗം കൂടിയാണ്. കുട്ടികളുടെ സാംസ്കാരിക്കൂട്ടമായ നന്മയുടെ സ്ഥാപക ഡയറക്ടർ കൂടിയായ ഇദ്ദേഹം വിവിധ സാമൂഹിക-സാംസ്കാരിക- വിദ്യാഭ്യാസ-സേവന പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനാണ്. 75 തവണ സന്നദ്ധ രക്തദാനം നടത്തിയിട്ടുള്ള ബിനു കെ. സാം സംസ്ഥാന സർക്കാരിന്റെ 2001-ലെ മികച്ച രക്തദാതാവിനുള്ള പുരസ്കാര ജേതാവ് കൂടിയാണ്. പഠനപ്രവർത്തനത്തിന്റെ ഭാഗമായി ഇദ്ദേഹം തയ്യാറാക്കിയ നാല് ഹ്രസ്വചിത്രങ്ങളും, റോഡുസുരക്ഷ വഴികാട്ടി പാമ്പും കോണി കളിക്കളവും ഏറെ ശ്രദ്ധേയമായവയാണ്.

Also read:  ശൈലജ ടീച്ചര്‍ വെള്ളിത്തിരയില്‍ ; റിലീസിനൊരുങ്ങി 'വെള്ളരിക്കാപ്പട്ടണം'

കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ക്ലാസ് 2 മുതൽ ക്ലാസ് 9 വരെയുള്ള കുട്ടികൾക്കായി റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആർ എം എ ലിറ്റൽ ചാംപ്സ് ക്യാമ്പ് – 2026 ൽ പ്രത്യേക അതിഥിയായി പങ്കെടുക്കുന്ന ബിനു കെ. സാം സാറിന്, അദ്ദേഹത്തിന്റെ സമഗ്ര വിദ്യാഭ്യാസ–സാമൂഹിക സംഭാവനകളെ മാനിച്ചാണ് ആർ.എം.എ കേരളീയം പുരസ്‌കാരം സമ്മാനിക്കുന്നത്.

Also read:  ഗ​സ്സ​യി​ലെ ല​ക്ഷ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി ;യു.​എ​ൻ.​ആ​ർ.​ഡ​ബ്ല്യു.​എ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​ത്

ജൂലൈ 10 വെള്ളിയാഴ്ച റൂവിയിലെ ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് പത്തനംതിട്ട, ട്രഷറർ സുജിത് പത്മകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related ARTICLES

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

POPULAR ARTICLES