ഖത്തറിലെ നിക്ഷേപ സാധ്യതകൾ: ‘റൈസ് എബൗവ് 2025’ സെമിനാർ 22ന്.

rise-above-2025-navigating-business-success-in-qatar

ദോഹ : ഖത്തറിലെ നിക്ഷേപ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ‘റൈസ് എബൗവ് 2025: നാവിഗേറ്റിങ് ബിസിനസ് സക്സസ് ഇൻ ഖത്തർ’ എന്ന സെമിനാർ സംഘടിപ്പിക്കുന്നു. ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), ഇന്ത്യൻ എംബസിയുടെ അപെക്സ് ബോഡിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐബിപിസി) ഖത്തർ എന്നിവ ബേക്കർട്ടിലിയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഖത്തറിൽ ബിസിനസ് ചെയ്യുന്നതിനുള്ള അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അവബോധം നൽകുകയാണ് സെമിനാറിന്റെ ലക്ഷ്യം. 22ന് വൈകുന്നേരം 6 മണിക്ക് ദോഹയിലെ ഷെറാട്ടണിലാണ് പരിപാടി നടക്കുന്നത്.ബേക്കർട്ടിലി ഖത്തറിന്റെ മാനേജിങ് പാർട്ണറും, ക്യുഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്വതന്ത്ര ബോർഡ് അംഗവുമായ രാജേഷ് മേനോൻ മുഖ്യപ്രഭാഷണം നടത്തും. 
കെപിഎംജി ഖത്തറിലെ സീനിയർ പാർട്ണർ ഗോപാൽ ബാലസുബ്രഹ്മണ്യം, ക്യുഎൻബി ഗ്രൂപ്പിലെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ അസറ്റ് മാനേജ്‌മെന്റ് മേധാവിയുമായ അജയ് കുമാർ, മെക്ഡാം ഹോൾഡിങ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ജനറൽ മാനേജർ എൻജിനീയർ മുഹമ്മദ് അൽ-ബരാ സാമി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുക്കും.
പരിപാടിയിൽ 200 പേർക്ക് പ്രവേശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കായിരിക്കും പ്രവേശനം അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി 7702 9729 അല്ലെങ്കിൽ 3159 5987 എന്ന നമ്പറിൽ ബന്ധപ്പെടാം.  അല്ലെങ്കിൽ https://forms.gle/eyFrwGNnPLd7QEh18  ൽ റജിസ്റ്റർ ചെയ്യുകയോ info@domqatar.com, frontdesk@ibpc.com എന്നീ ഇമെയിൽ വിലാസങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യാം.
വാർത്താസമ്മേളനത്തിൽ ബേക്കർട്ടിലി ഖത്തറിന്റെ മാനേജിങ് പാർട്ണർ രാജേഷ് മേനോൻ, ഐബിപിസി ഖത്തർ പ്രസിഡന്റ് താഹ മുഹമ്മദ്, ഡോം ഖത്തർ ചീഫ് അഡ്വൈസർ മഷ്ഹൂദ് വിസി, ആക്ടിങ് പ്രസിഡന്റ് അബ്ദുൾ റഷീദ് പിപി, ജനറൽ സെക്രട്ടറി എസികെ മൂസ, പബ്ലിക് റിലേഷൻ ആൻഡ് മീഡിയ കോഓർഡിനേറ്റർ രാഹുൽ എന്നിവർ പങ്കെടുത്തു.

Also read:  അയ്യായിരം കടന്ന് രോഗബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 5376 പുതിയ കോവിഡ് രോഗികള്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES