English हिंदी

Blog

Jacob Thomas

 

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസന കാര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരാജയമാണ്. സ്രാവുകള്‍ക്കൊപ്പം നീന്തിയപ്പോള്‍ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങള്‍ക്കൊപ്പം നീന്തുമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ജനങ്ങളോട് സംസാരിച്ചതിന് ഇത്രയും കാലം ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വളരെയധികം പ്രതിസന്ധി ഉണ്ടായപ്പോഴും രാജ്യത്തെ ശക്തമായി നയിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും ജേക്കബ് തോമസ് പറഞ്ഞു.

Also read:  ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി കമല്‍ഹാസനോടൊപ്പം

നേരത്തെ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്‍.എസ് അംഗീകരിക്കാതിരുന്നതിനാല്‍ അതിന് സാധിച്ചില്ല.