English हिंदी

Blog

SENSEX

 

മുംബൈ: ഓഹരി വിപണിതുടര്‍ച്ചയായ രണ്ടാമത്തെ ദിവസും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ്‌ 592 പോയിന്റും നിഫ്‌റ്റി 177 പോയിന്റുമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. രണ്ട്‌ ദിവസം കൊണ്ട്‌ സെന്‍സെക്‌സ്‌ 1400 പോയിന്റിലേറെ ഉയര്‍ന്നു.

37,981 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 38,035 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും 38,000ന്‌ മുകളിലായി ക്ലോസ്‌ ചെയ്യാനായില്ല. രാവിലെ മികച്ച നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. യുഎസ്‌ വിപണിയിലെ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

നിഫ്‌റ്റിക്ക്‌ ഇന്ന്‌ 11,200ന്‌ മുകളിലായി വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. 11,234 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി 11,227ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. കഴിഞ്ഞയാഴ്‌ച 11,800ന്‌ താഴേക്ക്‌ പോയ നിഫ്‌റ്റി അവിടെ നിന്നും 450 പോയിന്റോളമാണ്‌ ഉയര്‍ന്നത്‌.

Also read:  കോവിഡ്; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൈന മുതലെടുക്കുകയാണെന്ന് അമേരിക്ക

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ ലാഭത്തിലായിരുന്നു. 46 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നാല്‌ ഓഹരികള്‍ മാത്രമാണ്‌ നഷ്‌ടത്തിലായത്‌. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബജാജ്‌ ഫിനാന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, ഒഎന്‍ജിസി, ടാറ്റാ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ നിഫ്‌റ്റി ഓഹരികള്‍. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എട്ട്‌ ശതമാനം നേട്ടമുണ്ടാക്കി. ബജാജ്‌ ഫിനാന്‍സ്‌, ആക്‌സിസ്‌ ബാങ്ക്‌, ഒഎന്‍ജിസി, ടാറ്റാ മോട്ടോഴ്‌സ്‌, പവര്‍ഗ്രിഡ്‌, അദാനി പോര്‍ട്‌സ്‌, സണ്‍ ഫാര്‍മ എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ നാല്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

Also read:  രാജ്യത്തിന് ആശ്വാസം: കോവിഡ് കേസുകളുടെ എണ്ണം ഇന്ന് 1.35 ലക്ഷമായി കുറഞ്ഞു

വിപ്രോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ളേ ഇന്ത്യ, ഇന്‍ഫോസിസ്‌ എന്നിവ മാത്രമാണ്‌ നഷ്‌ടം രേഖപ്പെടുത്തിയ നാല്‌ നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ ഒരു ശതമാനത്തില്‍ താഴെ നഷ്‌ടം മാത്രമാണ്‌ രേഖപ്പെടുത്തിയത്‌.

ബാങ്ക്‌, ഓട്ടോ, ഐടി, മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ മികച്ച നേട്ടമുണ്ടാക്കിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 3.26 ശതമാനവും നിഫ്‌റ്റി ഓട്ടോ സൂചിക 3.04 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 2.96 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ബന്ദന്‍ ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, ആര്‍ബിഎല്‍ ബാങ്ക്‌ എന്നീ ബാങ്കിംഗ്‌ ഓഹരികള്‍ അഞ്ച്‌ മുതല്‍ എട്ട്‌ ശതമാനം വരെ ഉയര്‍ന്നു. ബാലകൃഷ്‌ണ ഇന്റസ്‌ട്രീസ്‌, ടിവിഎസ്‌ മോട്ടോഴ്‌സ്‌ എന്നീ ഓട്ടോ മൊബൈല്‍ ഓഹരികള്‍ ആറ്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.