English മലയാളം

Blog

kamaruddin

 

കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം. സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നത് തുടരും. പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലാണ് ചോദ്യം ചെയ്യല്‍.

Also read:  കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കില്ല

സ്ഥാപനങ്ങളുടെ ആസ്ഥികള്‍, ബിനാമി ഇടപാട് എന്നിങ്ങനെയുളള വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിയുക. അതേസമയം ഒളിവില്‍ പോയ മാനേജിംഗ് ഡയരക്ടര്‍ പൂക്കോയ തങ്ങള്‍, മകന്‍ ഹിഷാം, ബന്ധു സൈനുല്‍ ആബിദീന്‍ എന്നിവരെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി കഴിഞ്ഞ ദിവസം ലൂക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഈ മൂന്ന് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Also read:  കോവിഡ്-19: ഒമാനില്‍ 1,605 പുതിയ കേസുകള്‍; 856 പേര്‍ക്ക് രോഗമുക്തി

ഡയറക്ടര്‍മാരുള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 118 കേസുകളില്‍ 77 എണ്ണമാണ് എസ്.ഐ.ടിക്ക് ഇത് വരെ കൈമാറിയത്. ഇതില്‍ 3 കേസിലാണ് അറസ്റ്റ്. രണ്ടു ദിവസത്തിനിടെ മറ്റു ചില കേസുകളില്‍ കുടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.