
റഷ്യയിലെ കസാനിൽ ഡ്രോണാക്രമണം; കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയർന്നു
മോസ്കോ : റഷ്യയിലെ കസാനിൽ ഡ്രോൺ ആക്രമണം . ഉയരംകൂടിയ കെട്ടിടങ്ങളെ ലക്ഷ്യമാക്കി എട്ടോളം ഡ്രോണുകളാണ് ആക്രമണം നടത്തിയത്. നിരവധി ബഹുനില കെട്ടിടങ്ങൾക്കുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടങ്ങളിൽനിന്ന് തീയും പുകയും ഉയരുന്നതിന്റെ വിഡിയോ പുറത്തുവന്നു.
























