English हिंदी

Blog

vaccine

 

അബുദാബി: ചെനയുടെ കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനു പിന്നാലെ റഷ്യന്‍ നിര്‍മിത സ്പുട്നിക് കോവിഡ് വാക്സിന്‍ പരീക്ഷണങ്ങള്‍ യു.എ.ഇയില്‍ ഉടന്‍ ആരംഭിക്കും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, റഷ്യന്‍ സോവറൈന്‍ വെല്‍ത്ത് ഫണ്ട്, യു.എ.ഇയിലെ ഔരുഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്റ്റ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലെയ നാഷനല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിന്‍ പരീക്ഷിക്കുക.

Also read:  റഷ്യയിൽ കുടുങ്ങിപ്പോയ 480 മെഡിക്കൽ വിദ്യാർഥികൾ ഇന്ത്യയിലെത്തി

സ്പുട്‌നിക് വി എന്ന വാക്സിന്‍ ആദ്യം റഷ്യന്‍ അധികൃതര്‍ ആഭ്യന്തര ഉപയോഗത്തിനായി അംഗീകാരം നല്‍കിയത് ആഗസ്റ്റിലാണ്. നിലവില്‍ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവര്‍ത്തകരില്‍ വാക്സിന്‍ പരീക്ഷണം നടക്കുകയാണ്. യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അബൂദബി ആരോഗ്യ വകുപ്പ് യു.എ.ഇയില്‍ സ്പുട്‌നിക് വി വാക്സിന്റെ പരീക്ഷണങ്ങള്‍ നടത്തും.