English हिंदी

Blog

covid vaccine

 

റഷ്യ: കൊറോണ വൈറസ് വാക്‌സിനിലെ പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള നിര്‍ണായക ശാസ്ത്രീയ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് റഷ്യ. പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തിങ്കളാഴ്ചയോടെ വ്യക്തമാക്കുമെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോയെ അറിയിച്ചു.

Also read:  സൗജന്യ വാക്‌സിന്‍: ആദ്യഘട്ടത്തില്‍ മൂന്ന് കോടി പേര്‍ക്ക് മാത്രം

രണ്ട് മാസത്തില്‍ താഴെയുള്ള മനുഷ്യ പരിശോധനയ്ക്ക് ശേഷം കൊറോണ വാക്‌സിന് റെഗുലേറ്ററി അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി റഷ്യ മാറിയെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. വാക്‌സിന് അനുമതി നല്‍കാനുള്ള റഷ്യയുടെ തീരുമാനം ചില വിദഗ്ധരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ‘സ്പുട്‌നിക് എന്ന് വിളിക്കപ്പെടുന്ന വാക്‌സിന്റെ അന്തിമ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഗവേഷണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നും റഷ്യന്‍ ഭരണകൂടം വ്യക്തമാക്കി.

Also read:  ഹോ​ളി​വു​ഡ് ന​ട​ൻ ചാ​ഡ്‌​വി​ക് ബോ​സ്മാ​ൻ‌ അ​ന്ത​രി​ച്ചു

അതേസമയം, റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ വാങ്ങാന്‍ വിയറ്റ്‌നാം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഈ വര്‍ഷാവസാനത്തോടെ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ ബിസിനസ് കമ്പിനിയായ സിസ്‌റ്റെമ അറിയിച്ചു. ഒരു ബില്യണ്‍ ഡോസുകള്‍ക്കായി റഷ്യയ്ക്ക് ഇതിനകം വിദേശ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.