
ടിസിഎസ്: വളര്‍ച്ചാ സാധ്യത ഉയര്‍ന്നു നില്‍ക്കുന്നത് ഓഹരിക്ക് ഗുണം ചെയ്യും
ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു.

ഐടി കമ്പനികളില്‍ ഏറ്റവും മികച്ച മൂന്നാം ത്രൈമാസ ഫലം ടിസിഎസിന്റേതായിരുന്നു.

മഹീന്ദ്ര ഗ്രൂപ്പ് 20 പ്രധാന വ്യവസായങ്ങളിലായാണ് വ്യാപരിച്ചിരിക്കുന്നത്.

48,782 പോയിന്റിലാണ് ഇന്ന് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്.

തുടര്‍ച്ചയായ പത്ത് ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഇന്നലെ മുതലാണ് ഓഹരി വിപണി നഷ്‌ടം രേഖപ്പെടുത്താന്‍ തുടങ്ങിയത്

ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം.

പുതുവത്സരത്തിലെ ആദ്യദിനം ആദ്യമായി 14,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 14,100 മറികടന്നു

സെന്‍സെക്‌സ് അഞ്ച് പോയിന്റ് നേട്ടം രേഖപ്പെടുത്തി.

തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടം രേഖപ്പെടുത്തി.

റിയല്‍ എസ്റ്റേറ്റ് സെക്ടറാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത്. നിഫ്റ്റി റിയാല്‍റ്റി ഇന്‍ഡക്സ് 3.74 ശതമാനം ഉയര്‍ന്നു. മീഡിയ. പൊതുമേഖലാ ബാങ്ക്, മെറ്റല്‍, എഫ്എംസിജി ഓഹരികളും മികച്ചുനിന്നു.

കലയും കഴിവും തോല്‍ക്കാത്ത മാനവീയം തെരുവോരത്ത് ജൈവകൃഷിയില്‍ അധിഷ്ടിതമായകേരള ഫാം ഫ്രഷ് ഉത്പന്നങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ നഗരത്തിലെത്തുന്നു.

സെന്‍സെക്‌സ് 403 പോയിന്റ് ഉയര്‍ന്ന് 46,666 ല്‍ ക്ലോസ് ചെയ്‌തു.

35 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 13,513 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.

ധനലഭ്യതയാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിന് പിന്നില്‍. മറ്റ് പ്രതികൂല വാര്‍ത്തകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ മുന്നേറ്റ പ്രവണത തുടരും.

ഒരു ദിവസത്തെ ഇടവേളക്കു ശേഷം ഓഹരി വിപണി വീണ്ടും കുതിപ്പിന്റെ പാതയിലേക്ക് തിരികെയെത്തി.

യുഎസ് തെരഞ്ഞെടുപ്പ് ഫലമാണ് വിപണിയില്‍ ഉണര്‍വുണ്ടാക്കിയത്.

കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ് 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ് ഉയര്‍ന്നത്. 11,900 പോയിന്റിന് മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും 12,000 പോയിന്റ് മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ് വിപണി നേട്ടം രേഖപ്പെടുത്തുന്നത്.

നിഫ്റ്റി 11,900 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ് വിപണി കുതിച്ചത്. ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 326 പോയിന്റും നിഫ്‌റ്റി 79 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.

സെന്‍സെക്‌സ് 40,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നു. ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും മുന്നേറി. സെന്‍സെക്‌സ് 303 പോയിന്റും നിഫ്‌റ്റി 95 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്.

ഓഹരി വിപണിതുടര്‍ച്ചയായ രണ്ടാമത്തെ ദിവസും മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് 592 പോയിന്റും നിഫ്‌റ്റി 177 പോയിന്റുമാണ് ഇന്ന് ഉയര്‍ന്നത്. രണ്ട് ദിവസം കൊണ്ട് സെന്‍സെക്‌സ് 1400 പോയിന്റിലേറെ ഉയര്‍ന്നു.

ഓഹരി വിപണിയില്‍ കനത്ത ഇടിവ് തുടരുന്നു. സെന്‍സെക്‌സ് 1114 പോയിന്റിന്റെ നഷ്‌ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. നിഫ്‌റ്റി 326 പോയിന്റ് ഇടിവ് നേരിട്ടു.

ആഗോള സൂചനകള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് കനത്ത ഇടിവ് നേരിട്ടു. തുടര്‍ച്ചയായ മൂന്നാമ ദിവസത്തെ ദിവസമാണ് വിപണി നഷ്‌ടം രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 811ഉം നിഫ്‌റ്റി 254ഉം പോയിന്റ് ഇടിഞ്ഞു. രാവിലെ നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് കനത്ത ഇടിവാണ് വിപണിയിലുണ്ടായത്.

കടന്നുപോയ ആഴ്‌ച ഓഹരി വിപണി ഇടുങ്ങിയ ഒരു റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടാണ് വ്യാപാരം ചെയ്‌തത്. 11,800നും 11,377നും ഇടയിലെ റേഞ്ചിലാണ് നിഫ്‌റ്റി വ്യാപാരം ചെയ്‌തത്. 11,377 എന്ന പ്രധാന താങ്ങ് നിലവാരത്തിന് അടുത്തേക്ക് നിഫ്‌റ്റി തിങ്കളാഴ്‌ച ഇടിഞ്ഞെങ്കിലും അവിടെ നിന്നും തിരികെ കയറി.

ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്. ഓഹരി വിപണി കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ധനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഉത്തേജക പാക്കേജുകള്‍ വഴി വിപണിയിലെത്തിച്ച ധനം ഓഹരി വിപണിക്ക് ഉത്തേജനം പകരുകയായിരുന്നു. മറ്റ് ബാഹ്യഘടകങ്ങളെ മിക്കവാറും അവഗണിച്ചുകൊണ്ടാണ് വിപണി ഇത്തരമൊരു തേരോട്ടം നടത്തിയത്.

ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും മുന്നേറി. കഴിഞ്ഞ ദിവസത്തെ നഷ്‌ടം നികത്താന്‍ ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വിപണിക്ക് സാധിച്ചു. സെന്‍സെക്‌സ് 287ഉം നിഫ്‌റ്റി 81ഉം പോയിന്റ് നേട്ടം രേഖപ്പെടുത്തി.

ഓഹരികളിലും സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിശ്ചിത വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതു പോലെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കുന്ന രീതി പൊതുവെ ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയി ല്‍ അത്ര സാധാരണമല്ല. കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളുടെ ലഭ്യത കുറവാണ് ഇതിന് കാരണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഈയിടെയായി നിക്ഷേപകര്‍ക്ക് കൈവന്നിട്ടുണ്ട്.

ഓഹരി വിപണി വാരാന്ത്യത്തില്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വിപണി നേട്ടം രേഖപ്പെടുത്തി. കടുത്ത ചാഞ്ചാട്ടമാണ് ഇന്ന് വിപണി പ്രകടിപ്പിച്ചത്.

ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്‌ച കുതിപ്പിന്റേതായിരുന്നു. അപ്രതീക്ഷിത സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണിയുടെ ഗതി മുന്നോട്ടു തന്നെയാകാനാണ് സാധ്യതയെന്ന നിഗമനത്തിലായിരുന്നു വിപണി നിരീക്ഷകര്‍. എന്നാല്‍ പോയ വാരം ആദ്യ ദിവസം തന്നെ അപ്രതീക്ഷിത സംഭവമുണ്ടായി. അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ സൈന്യം നീക്കം നടത്തിയെന്ന വിവരം വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് വിപണിയെ ശക്തമായ ഇടിവിലേക്ക് നയിച്ചു.

ഓഹരി വിപണി ഇന്ന് ശക്തമായ ഇടിവ് നേരിട്ടു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് വിപണി നഷ്‌ടത്തിലാകുന്നത്. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റി 11,377 പോയിന്റ് എന്ന ശക്തമായ താങ്ങ് നിലവാരം ഭേദിച്ച് താഴേക്ക് പോയി. 11,333.85 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്. താങ്ങ് നിലവാരം ഭേദിച്ചത് വിപണിയില്‍ ഇടിവ് തുടരാനുള്ള സാധ്യതയായിട്ടാണ് കാണേണ്ടത്.

ചില വിശേഷണങ്ങള്‍ക്ക് കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്. ജനാധിപത്യം വാഴുന്ന കാലത്ത് രാജാവ് എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക് രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ് രാജാവ് എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്.

ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഓഹരി വിപണി ഇന്ന് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 95 പോയിന്റ് ഇടിഞ്ഞ് 38,990 പോയിന്റില്‍ ക്ലോസ് ചെയ്‌തു. വ്യാപാരവേളയിലൂടനീളം കടുത്ത ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്.

ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ(സെപ്റ്റംബര്‍ 2) അവസാനിച്ചു. ഇന്നു (സെപ്റ്റംബര്‍ 3) മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.