English हिंदी

Blog

stock-market

 

മുംബൈ: ഓഹരി വിപണി ഇന്ന് എക്കാലത്തെയും പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തി. 689 പോയിന്റിന്റെ മുന്നേറ്റമാണ് സെന്‍സെക്സിലുണ്ടായത്. 48,782 പോയിന്റിലാണ് ഇന്ന് സെന്‍സെക്സ് ക്ലോസ് ചെയ്തത്.

14,367 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഇന്നലത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 210 പോയിന്റ് ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ആഗോള സൂചനകളെ തുടര്‍ന്ന് 14,200 പോയിന്റിന് മുകളില്‍ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ നിഫ്റ്റി പിന്നീട് മുന്നേറ്റം തുടരുന്നതാണ് കണ്ടത്.

Also read:  12,000 പോയിന്റില്‍ നിഫ്‌റ്റിക്ക്‌ കടുത്ത പ്രതിരോധം

പ്രധാനമായും ഐടി, ഓട്ടോ, ഫാര്‍മ ഓഹരികളാണ് വിപണിയിലെ ഇന്നത്തെ കുതിപ്പിന് ജീവന്‍ പകര്‍ന്നത്. നിഫ്റ്റി ഐടി, ഓട്ടോ സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്നു. ഐടി കമ്പനികളായ വിപ്രോ, എച്ച്സിഎല്‍ ടെക്, ഓട്ടോമൊബൈല്‍ കമ്പനിയായ മാരുതി സുസുകി എന്നിവയുടെ ഓഹരികള്‍ ഇന്ന് 5 ശതമാനത്തിലേറെ ഉയര്‍ന്നു.

Also read:  മഹീന്ദ്ര & മഹീന്ദ്ര: ചാഞ്ചാട്ടവും റിസ്‌കും കുറഞ്ഞ ഓഹരി

ഒട്ടേറെ ഓഹരികള്‍ ഇന്ന് 52 ആഴ്ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. നിഫ്റ്റി ഓഹരികളില്‍ ഭൂരിഭാഗവും നേട്ടത്തിലായിരുന്നു. 41 ഓഹരികള്‍ ലാഭത്തിലായപ്പോള്‍ 9 ഓഹരികള്‍ നഷ്ടം നേരിട്ടു.