
ദുബായില്‍ ഷോപ്പിങ് മാളുകളില്‍ കോവിഡ് പരിശോധന
24 മണിക്കൂറിനകം ഫലം കിട്ടും. 150 ദിര്‍ഹം ആണ് ചാര്‍ജ്

24 മണിക്കൂറിനകം ഫലം കിട്ടും. 150 ദിര്‍ഹം ആണ് ചാര്‍ജ്

16 മുതല്‍ 60 വരെ വയസ്സുള്ളവര്‍ക്ക് പങ്കെടുക്കാം.

ഗ്ലോബല്‍ വില്ലേജ് പാര്‍ട്ണര്‍ ഹാപ്പിനസ് സെന്റര്‍ എന്ന പേരിലുള്ള പ്രത്യേക ചാനല്‍ വഴിയാണ് വീസാ നടപടികള്‍ ദ്രുതഗതിയിലാക്കുക

ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ദുബായിയെ സംബന്ധിച്ചിടത്തോളം 2020 പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം പറഞ്ഞു.

സ്വകാര്യ ലാബിന്റെ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തർക്കം മൂലം കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളം പേർക്ക് യാത്ര നിഷേധിച്ച് വിമാനകമ്പനികൾ. കരിപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്.

യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ദുബായ് സാമ്പത്തിക വിഭാഗം അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് പ്രാധാന്യം.

വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കോവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി.

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഴ്‌സറികളില്‍ പഠനം ആരംഭിക്കുന്നതിന് കൂടുതല്‍ നിര്‍ദേശങ്ങളുമായി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ). അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കോവിഡ് പരിശോധനക്ക് ഹാജരായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

ആരോഗ്യ രംഗം വെല്ലുവിളികളോടെ മുന്നേറുമ്പോള്‍ നാലു ദിവസം സൗജന്യ ഫിറ്റ്‌നസ് സൗകര്യമൊരുക്കി ദുബായ്. സെപ്തംബര്‍ 17 മുതല്‍ 20 വരെയാണ് ഫിറ്റ്‌നസ് വ്യവസായ മേഖലയുടെ സഹകരണത്തോടെയുള്ള ഫിറ്റ്‌നസ് ഫോര്‍ എവരിബഡി കാമ്പയിന്‍ ആരംഭിക്കുന്നത്.

ദുബായ് മെട്രോയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ എക്‌സ്‌പോ മെട്രോ സ്‌റ്റേഷനില്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എത്തി.എക്‌സ്‌പോയുടെ ഭാഗമായി നടന്ന യോഗത്തിലും ഹംദാന്‍ പങ്കെടുത്തു.

ദുബായില്‍ വനിത ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നു. വനിത സ്‌പോര്‍ട്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് പരിപാടിയോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 19 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റ്. രണ്ടു കാറ്റഗറിയിലായി സ്വദേശി, പ്രവാസി താരങ്ങള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ക്ക് പങ്കെടുക്കാം.

ദുബായ് : നീണ്ട 31 വർഷത്തെ സേവനം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന മലയാളി ജീവനക്കാരന് ദുബൈ എമിഗ്രേഷൻ വകുപ്പിന്റെ ആദരം.കൊല്ലം പള്ളിമുക്ക് സ്വദേശിയായ നെജീബ് ഹമീദിനെയാണ്- മൂന്ന് പതിറ്റാണ്ട് കടന്ന മികവുറ്റ സേവനത്തെ മാനിച്ചു

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്കയിലില്‍ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച് ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.

യുഎഇയില്‍ നടന്നുവരുന്ന കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 31,000ല്‍ അധികം പേര്‍ പങ്കെടുത്തു. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്‍റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളങ്ങളുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നും എന്നാൽ തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ തന്‍റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തിരുവനന്തപുരത്തിന്‍റെ വികസനത്തിന് വിമാനത്താവളത്തിന്‍റെ വികസനം അത്യാവശ്യമാണ്. വിനോദസഞ്ചാരികളടക്കം വരണമെങ്കിൽ നല്ല വിമാനത്താവളം വേണം. കേന്ദ്ര സർക്കാരിന്റെ വസ്തുവിലാണ് വിമാനത്താവളമെന്നതിനാൽ അവർ പറയുന്നവർക്ക് വികസന പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ലഭിക്കും.

ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആഘോഷമാകാന്‍ ഒരുങ്ങുന്ന എക്‌സ്‌പോ 2020യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും അടുത്തവര്‍ഷം അതിഗംഭീരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആരംഭിച്ച ഇന്റര്‍നാഷനല്‍ പാര്‍ട്ടിസിപ്പന്റ് യോഗം വ്യാഴാഴ്ച വരെ തുടരും.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങിയതോടെ മുന്നറിയിപ്പുമായി അധികൃതര്‍. കോവിഡ് വ്യാപനം കൂടിയാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തേണ്ടിവന്നേക്കുമെന്ന് ദുരന്ത നിവാരണ സമിതി പബ്ലിക് പ്രോസിക്യൂഷന് തലവന്‍ സാലിം അല്‍ സാബി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തില്‍ ഞങ്ങള്‍ വിശ്വസിക്കുകയാണെന്നും രോഗികളുടെ എണ്ണം കുറഞ്ഞതിന്റെ അര്‍ഥം കോവിഡ് തുടച്ചുനീക്കപ്പെട്ടു എന്നല്ല എന്നും ദുരന്ത നിവാരണ സമിതി (എന്‍.സി.ഇ.എം.എ) ട്വിറ്ററിലൂടെ ഓര്‍മിപ്പിച്ചു.

സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവം തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ശ്രീ പൂര്‍മ്മത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.വൈകിട്ട് 5.30 മുതലാണ് പരിപാടികള്‍ അരേങ്ങറുക.കേരളത്തില്‍ നിന്നും പുറത്തു നിന്നുമായി 20 ഓളം പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

https://youtu.be/HaHobcnvDZg ദുബൈ :വർണ്ണ വിവേചനത്തിന് എതിരെ അടിമയായ ബിലാലിന്റെ ത്യാഗോജ്വല- ജീവിതം സന്ദേശമാക്കിയ ഗാനം “കറുപ്പ് ” ഓൺലൈനിൽ റീലിസ് ചെയ്തു.വർണ്ണ വെറി- സമകാലിക കാലത്ത് വീണ്ടും ചർച്ച ചെയ്യുമ്പോൾ പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം

ദുബായിലേക്ക് തിരികെ മടങ്ങി വരുന്ന സ്ഥിര താമസക്കാര്‍ക്കായി ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ സുപ്രീം കമ്മിറ്റി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് മീഡിയ ഓഫീസ് നിബന്ധനകള്‍ പുറത്തിറക്കിയത്.

വിവാഹം, വിരുന്ന്, തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി ദുബായ്. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു.സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചു എമിറേറ്റിന്റെ പുതിയ ജീവിത ശൈലിയില്‍ എങ്ങനെ ഒരു കല്യാണം നടത്തണമെന്നും

വാരാന്ത്യ അവധി ദിനങ്ങളില്‍ അടിയന്തിര ആവശ്യങ്ങൾക്ക് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തിക്കുമെങ്കിലും മുന്‍ കൂട്ടി അനുമതി നേടിയവര്‍ക്ക് മാത്രമേ സേവനം ലഭിക്കുകയുള്ളൂവെന്നു കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി. ഓഗസ്റ്റ് 1 മുതല്‍ ഡിസംബര്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു എ ഇ ലേക്ക് എന്റോക്രൈനോളജിസ്റ്റ് സ്‌പെഷ്യലിസ്റ്റിനെയും ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റിനെയും തിരഞ്ഞെടുക്കുന്നു. നിയമനം സൗജന്യം. ഡിഎച്ച്എ ലൈസന്‍സും മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ പ്രവൃത്തി

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അജ്മാന്‍-ദുബായ് പബ്ലിക് ബസ് സര്‍വീസ് ആര്‍.ടി.എ പുനരാരംഭിച്ചു. അജ്മാനില്‍നിന്നും യൂണിയന്‍ മെട്രോ സ്റ്റേഷന്‍, റാഷിദിയ മെട്രോ, ഖിസൈസ് മെട്രോ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങിയതായി അജ്മാന്‍ ഗതാഗത അതോറിറ്റി

ആഗസ്ത് 1 മുതല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. പുതിയ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട അമന്‍ പുരി ഞായറാഴ്ച്ചയാണ്

ദുബായ്: ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും അണുവിമുക്തമാക്കാൻ റോബട്ടുകളെ വിന്യസിച്ചു. സാധാരണ ചികിത്സകളും ശസ്ത്രക്രിയകളും തുടങ്ങിയതോടെയാണ് എളുപ്പത്തിലും കാര്യക്ഷമമായും അണുവിമുക്തമാക്കാൻ റോബട്ടുകളെ ഉപയോഗിക്കുന്നതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി(ഡിഎച്ച്എ) അധികൃതർ വ്യക്തമാക്കി. ഡിഎച്ച്എയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലാണ്
യു.എ.ഇ യിലെ ആദ്യ സ്വകാര്യ രോഗനിര്‍ണയ റഫറല്‍ ലബോറട്ടറി നെറ്റ്‌വര്‍ക്കായ തുംബൈ ലാബ്‌സ് മിതമായ നിരക്കിൽ കോവിഡ് 19 ആന്‍റിബോഡി ടെസ്റ്റ് ദുബൈയില്‍ ആരംഭിച്ചു. ദുബൈ ഹെല്‍ത് അതോറിറ്റി(ഡിഎച്ച്എ)യുടെ അംഗീകാരമുള്ള, ലാബിൽ ടെസ്റ്റിന്

യു.എ.യിലേക്ക് തിരിച്ചെത്തതാൻ അവസരം കിട്ടിയിട്ടും പ്രതിസന്ധിയിലായി പ്രവാസികൾ. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളെ സ്വീകരിക്കാൻ വിമാനക്കമ്പനികൾ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിക്കു കാരണം. ജൂലൈ 12 മുതൽ യു.എ.ഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്