ദുബായ്: അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച് ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്സും ചേര്‍ന്നാണ് പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്.
#Dubai Tourism and DNRD launch region’s first global retirement programme, ‘Retire in Dubai’, for 55 year-old and above international expats that fulfil certain financial criteria and hold valid UAE health insurance. Apply here: https://t.co/DCc4D3VIvQ #Retirement @GDRFADUBAI pic.twitter.com/LfMVbotA52
— Dubai's Department of Economy and Tourism (@DubaiDET) September 3, 2020
https://www.retireindubai.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ ഉണ്ടാവണമെന്നാണ് നിബന്ധന. അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം. ഇവര്‍ക്ക് നിര്‍ബന്ധമായും ആരോഗ്യ ഇന്‍ഷുറന്‍സും വേണം. അപേക്ഷ അയയ്ക്കുന്നതിന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണം. അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കും. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വിസ ഓണ്‍ലൈനായി പുതുക്കാനും സാധിക്കും.