
ഫയലുകള്‍ ഒപ്പിടുന്ന കോവിഡ് ബാധിതനായ ഗോവ മുഖ്യമന്ത്രി; ഗ്ലൗസ് എവിടെയെന്ന് കോണ്‍ഗ്രസ്
കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്
കോവിഡ് ബാധിതനായിട്ടും തന്റെ കടമകളില്‍ അലംഭാവം കാണിക്കാത്ത മുഖ്യമന്ത്രി എന്ന തലക്കെട്ടോടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ചിത്രം പങ്കുവച്ചത്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി പ്രയോഗം നടത്തിയ്ത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ് മുസ്ലീം ലീഗെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തികച്ചും പ്രാദേശികമായ പ്രയോഗമാണിത്. പൊതുഇടങ്ങളില്‍ അധികമാരും കേള്‍ക്കാനിടയില്ല.
ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക് വിലക്കി. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതിനാലാണ് ഫേസ്ബുക് അദ്ദേഹത്തെ നിരോധിച്ചത്. ഫേസ്ബുക്കിന്‍റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. സംഘര്‍ഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിനാല്‍ രാജ സിങ്ങിനെ നിരോധിക്കുന്നുവെന്ന് ഫേസ്ബുക്കിന്‍റെ പ്രതിനിധി ഇമെയില്‍ വഴി അറിയിച്ചു.
ഫേസ്ബുക്ക് – ബിജെപി ബന്ധം പുറത്ത് വന്നതോടെ വിവാദം പാര്ലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തില്‍ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗില്‍ ഹാജരാകാന്‍ ഫേസ്ബുക്ക് ഇന്ത്യ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോളിസി മേധാവി അങ്കി ദാസിനടക്കം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുള്ള കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി എന്ന അടിക്കുറിപ്പോടെ ഒരു കാര്‍ട്ടൂര്‍ പങ്കുവെച്ചാണ് തരൂരിന്‍റെ പരിഹാസം.
വിദേശ കമ്പനിയുടെ ഇടപെടല്‍ തടയാന്‍ നിയമനടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ആഗസ്റ്റ് 24-ന് നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉത്തരാഖണ്ഡിലെ നിരവധി ബി.ജെ.പി നേതാക്കളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചവരുടെ വായടപ്പിക്കാനാണ് ഇപ്പോള്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസ്സിലാക്കാം.
പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അട്ടിമറി മറച്ച് പിടിക്കാന്‍ മന്ത്രിമാര്‍ തന്നെ രംഗത്തിറങ്ങി പ്രസ്താവനകള്‍ നടത്തുന്നതാണ് കാണുന്നത്.
കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് എന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍
സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടർച്ചയായ ശ്രമത്തിൻെറ ഭാഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നു.
തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള അക്രമങ്ങളാണ് കോൺഗ്രസും ബിജെപി യും നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.കോവിഡ് ഭീതിയിലമർന്നിരിക്കുന്ന സംസ്ഥാനത്ത് എല്ലാ സീമകളും ലംഘിച്ച് ബിജെപിയും കോൺഗ്രസും അഴിഞ്ഞാടുകയാണ്. എന്തിനാണ് ഈ സമരാഭാസമെന്ന് പ്രതിപക്ഷം വ്യക്തമാക്കണം. ഇത് ആസൂത്രിതമായ കലാപ നീക്കമാണെന്ന് സംശയിക്കണം.
പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയോട് ഫേസ്ബുക്കിന്റെ മൃദു സമീപനം ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ. തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഫേസ്ബുക്ക് ഇന്ത്യ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഡല്‍ഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജന്‍സി വഴിമാത്രം മാധ്യമങ്ങളില്‍ 198 കോടി രൂപയുടെ പരസ്യം നല്‍കി
മുമ്പ് പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു കഴിച്ചു ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു.
കോവിഡ് ബാധിതനായിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഫലം നെഗറ്റീവായതോട അദ്ദേഹം ആശുപത്രി വിട്ടിരുന്നു. അദ്ദേഹത്തിന് മൂന്നു, നാല് ദിവസമായി തളർച്ചയും ശരീര വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനാലാണ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് മുക്തനായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അദ്ദേഹം നെഗറ്റീവായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അദ്ദേഹം ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഏതാനും ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് താൻ വിദേശത്തേക്ക് പോയതെന്ന് സ്വപ്ന അന്വേഷണ സംഘത്തോട് പറഞ്ഞു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കോടി രൂപ സ്വപ്നക്ക് കൈക്കൂലി കൊടുത്തത് സ്ഥിരീകരിച്ചതാണ്. സ്വപ്നയെ മുഖ്യമന്ത്രി എന്തിന്
തെരഞ്ഞെടുപ്പ് നേട്ടം പ്രതീക്ഷിച്ച് മതനിരപേക്ഷത ബലികൊടുക്കരുതെന്ന് കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ബിജെപിയുടെ ‘വിളറിയ പതിപ്പായി’ കോൺഗ്രസ് പ്രസക്തി തെളിയിക്കേണ്ടതില്ല. ‘ആരാണ് കൂടുതൽ ഹിന്ദു’ എന്നതിലല്ല ബിജെപിയോട് മത്സരിക്കേണ്ടത്– ‘ദി
ആഗസ്ത് 5 ന് നടക്കുന്ന അയോധ്യയില്‍ രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനും ഭൂമി പൂജയ്ക്കുമായി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉന്നത നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, ഉത്തര്‍പ്രദേശ്
ഓഗസ്റ്റ് ഒന്ന് മുതല്‍ 18 വരെയാണ് ഉപവാസ സമരം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദിനംപ്രതിയുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തി കോവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്‍. എല്ലാ ദിവസവും രാവിലെയും വൈകിട്ടും
സെക്രട്ടറിയേറ്റിനകത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടെയും ഓഫീസില്‍ സ്വപ്നയും സംഘവും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പലതവണ മുഖ്യമന്ത്രിയുടെ അവര്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇത് പുറത്തുവരാതിരിക്കാന്‍ സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനാണ് മിന്നലേറ്റ് സിസിടിവിക്ക് കേട് പാട്
ബിപ്ലബിന്റെ വാക്കുകള്‍ ബിജെപിയുടെ മാനസീകാവസ്ഥയെയാണ് കാണിക്കുന്നതെന്ന് സുര്‍ജേവാല
കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണനെതിരെ അടിസ്ഥാനരഹിതമായ അപവാദപ്രചരണവും വ്യക്തിഹത്യയും നടത്തിയ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ശ്രീ. എ.എന്‍. രാധാകൃഷ്ണനെതിരെ മാനനഷ്ടത്തിന് കേസ്. ഏഴ് ദിവസത്തിനുള്ളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികമായി
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.