English हिंदी

Blog

menka-gand

 

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ച് മുസ്ലിം യൂത്ത് ലീഗ് നേതാവ് നല്‍കിയ ഇ-മെയില്‍ സന്ദേശത്തിന് മറുപടിയായിട്ടാണ് മേനക ഗാന്ധിയുടെ പ്രതികരണം.

Also read:  ഓവര്‍നൈറ്റ്‌ ഫണ്ടുകളേക്കാള്‍ മികച്ചത്‌ ലിക്വിഡ്‌ ഫണ്ടുകള്‍

കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് അത്ഭുതപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് മലപ്പുറത്തെ ജനങ്ങള്‍ നടത്തിയതെന്നും ഇത്തരത്തിലുള്ള മനുഷ്യത്വം എല്ലാവരോടും ഇനിയും പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു മേനക ഗാന്ധി എംപിയുടെ ഇമെയില്‍ സന്ദേശം. വിമാനാപകടം നടന്ന സമയത്ത് കോവിഡ് സാഹചര്യം പോലും വകവെക്കാതെയായിരുന്നു പ്രദേശവാസികളുടെ രക്ഷാപ്രവര്‍ത്തനം.

Also read:  പഞ്ചാബിന്റെ വിജയക്കുതിപ്പിന് തടയിട്ട് രാജസ്ഥാൻ; ജയം ഏഴ് വിക്കറ്റിന്

മുമ്പ് പാലക്കാട് ജില്ലയില്‍ സ്‌ഫോടക വസ്തു കഴിച്ചു ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ കുറിച്ചുള്ള മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയും മൊറയൂര്‍ യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ഇമെയില്‍ അയച്ചിരുന്നു. മലപ്പുറം ചരിത്രമുള്ള സ്ഥലമാണെന്നും സംസ്ഥാന വനം വകുപ്പില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ പറഞ്ഞെതെന്നുമായിരുന്നു അന്ന് മേനക ഗാന്ധി നല്‍കിയ മറുപടി.