തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും.ബിജെപി-യുഡിഎഫ് ബന്ധമുള്ളവരാണ് സ്വര്‍ണ കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടിവിയേയും അനില്‍ നമ്പ്യാരെയും തള്ളിപ്പറഞ്ഞതിലൂടെ വി മുരളീധരനേയും സംസ്ഥാന നേതൃത്വം തള്ളിയെന്ന് മന്ത്രി പറഞ്ഞു.
Also read: ടൂറിസം മേഖലയിലെ പുനരുജ്ജീവനം; അന്തര്‍ സംസ്ഥാന സഹകരണം അനിവാര്യമെന്ന് കടകംപളളി സുരേന്ദ്രന്‍
കസ്റ്റംസ് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ തള്ളിപ്പറയുന്നത് മനസ്സിലാക്കാം. എന്നാല്‍ സ്വന്തം ചാനലിനെ തള്ളിപ്പറയുന്നത് എന്തിനാണ്? പെറ്റമ്മയെ തള്ളിപ്പറയുമെന്ന് നോക്കിയാല്‍ മതി. ബിജെപി അന്തസില്ലാത്ത പാര്‍ട്ടി ആണെന്നും കടകംപള്ളി പറഞ്ഞു.














