ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ ബന്‍ഷിദാര്‍ ഭഗതിന് കോവിഡ് സ്ഥിരീകരിച്ചത്.
ഡെറാഡൂണിലെ വസതിയില്‍ ഓഗസ്റ്റ് 24-നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടന്ന് അഞ്ച് ദിവസത്തിനു ശേഷം ബന്‍ഷിദാര്‍ ഭഗതിന് കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകനും കോവിഡ് പോസിറ്റീവാണ്.
കഴിഞ്ഞ ദിവസം പരിശോധന നടത്തിയെന്നും റിസള്‍ട്ട് പോസീറ്റീവ് ആണെന്നും ബന്‍ഷിദാര്‍ ഭഗത് തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ താനുമായി ബന്ധപ്പെട്ട എല്ലാവരും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 24-ന് നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉത്തരാഖണ്ഡിലെ നിരവധി ബിജെപി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തിട്ടുണ്ട്.